കൊച്ചി: നടി ഹണി റോസിനെ വ്യക്ത്യാധിക്ഷേപം നടത്തിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഈശ്വര്‍ ഹണി റോസ് വിമര്‍ശനത്തിന് അതീതയല്ല. വിമര്‍ശിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട് വസ്ത്രധാരണത്തില്‍ മാന്യത വേണം. വസ്ത്രധാരണവും സംസാരിക്കുന്നതും എല്ലാ വ്യക്തിയുടേയും സ്വാതന്ത്ര്യമാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
Read Also: ബോബി ചെമ്മണ്ണൂരിന് പിന്നാലെ രാഹുൽ ഈശ്വറിനെയും കോടതി കയറ്റാനൊരുങ്ങി ഹാണി റോസ്
‘വാക്കുകള്‍ അമിതമാകരുത്. വസ്ത്രധാരണത്തില്‍ സഭ്യതയുണ്ടാവണം. വാക്കിനും വസ്ത്രധാരണത്തിനും മാന്യതവേണം. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞതിനെ ആരും ന്യായീകരിച്ചിട്ടില്ല. ബോബി ചെമ്മണ്ണൂരിന്റെ മാപ്പ് സ്വീകരിക്കണമെന്നാണ് ഞാന്‍ ഹണി റോസിനോട് അഭ്യര്‍ത്ഥിച്ചത്’, രാഹുല്‍ പറയുന്നു.
ഹണി റോസിന്റെ പരാതിയെ സ്വാഗതം ചെയ്യുന്നു. തെറ്റുണ്ടെങ്കില്‍ ജയിലില്‍ പോകാന്‍ തയ്യാറാണ്. കേസിനെ നിയമപരമായി നേരിടും.ഞാന്‍ ഒരു അഡ്വക്കേറ്റാണ് ഞാന്‍ തന്നെ കേസ് വാദിക്കും’, രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
അതേസമയം രാഹുല്‍ ഈശ്വര്‍നെതിരെ ഹണി റോസ് പരാതി നല്‍കി. ബോബിചെമ്മണ്ണൂരിനെതിരെ താന്‍ നല്‍കിയ പരാതിയുടെ ഗൗരവം രാഹുല്‍ ഈശ്വര്‍ ചെറുതാക്കി കാണിക്കാന്‍ ശ്രമിച്ചുവെന്ന് ഹണി റോസ് വ്യക്തമാക്കി. വസ്ത്ര സ്വാതന്ത്ര്യം തന്റെ മൗലിക അവകാശമാണ്. ഇതിനെതിരെ അനാവശ്യ പ്രചരണം നടത്തി.
സൈബര്‍ ഇടങ്ങില്‍ തനിക്കെതിരെ ആളുകളെ തിരിക്കുന്നതിന് അസുത്രണംനടത്തിയെന്നും ഹണി റോസ് ഫേസ്ബുക്കില്‍ കുറിച്ചു.രാഹുല്‍ ഈശ്വര്‍ ചെയ്യുന്നത് ഓര്‍ഗനൈസ്ഡ് ക്രൈം ഓപ്പറേഷനെന്നും മാപ്പ് അര്‍ഹിക്കുന്നില്ല എന്നും ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് നിയമനടപടിക്ക് ഒരുങ്ങുന്നത്.
Post Your Comments