Latest NewsNewsInternationalKuwait

ലാൽ കെയെഴ്‌സ് കുവൈത്തിന് പുതിയ നേതൃത്വം

കുവൈത്ത് സിറ്റി: ലാൽ കെയെഴ്‌സ് കുവൈത്തിന്റെ 6 -ാമത് വാർഷിക പൊതുയോഗത്തിൽ, 2022-23 വർഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തി. പ്രസിഡന്റ് രാജേഷ് ആർ ജെ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗം അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ ജേക്കബ് തമ്പി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ ചടങ്ങിന് സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി ഷിബിൻ ലാൽ 2021-22 വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ അനീഷ് നായർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. മീഡിയ പാർട്ണർ അനിൽ നമ്പ്യാർ ആശംസകൾ നേരുകയും സംസാരിക്കുകയും പ്രശാന്ത് കൊയിലാണ്ടി കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

Read Also: ‘ഇത് മതത്തിന് നിരക്കാത്തതാണെന്ന് പറഞ്ഞു, പിന്മാറണമെന്ന് ആവശ്യപ്പെട്ടു’: നൂറയെ തിരിച്ച് വേണമെന്ന് ആദില – വീഡിയോ

തുടർന്ന് 2022 -23 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികളായി രാജേഷ് ആർജെ (പ്രസിഡന്റ്), പ്രശാന്ത് കൊയിലാണ്ടി (വൈസ് പ്രസിഡന്റ്) ,ജോസഫ് സെബാസ്റ്റ്യൻ (ജനറൽ സെക്രട്ടറി), ജിഷ അനു (ജോയിന്റ്‌ സെക്രട്ടറി), അഖിൽ അശോകൻ (ട്രഷറർ), ഷിബിൻ ലാൽ (കുവൈത്ത് റീജിയണൽ കോഡിനേറ്റർ), മനോജ് മാവേലിക്കര( അഡ്വൈസറി ബോർഡ് ചെയർമാൻ ) ജേക്കബ് തമ്പി(അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ) അനീഷ് നായർ (ഓഡിറ്റർ), എന്നിവരെയും മീഡിയ പാർട്ണറായി അനിൽ നമ്പ്യാരെയും പിആർഓ ആയി സാജു സ്റ്റീഫനെയും തെരെഞ്ഞെടുത്തു.

വിവിധ കോഡിനേറ്റർമാരായി ജിതിൻ, രാജ്ഭണ്ഡാരി (ഇവന്റ്സ്സ്), ജോർളി ജോസ്, മനോജ് (ഫാൻസ് ഷോ), ശരത് കാട്ടൂർ( മീഡിയ), രാധാ റ്റി നായർ (വനിതാ വിഭാഗം), റെനി ജോൺ (ജോ.വനിതാ വിഭാഗം) തുടങ്ങിയവരും തെരഞ്ഞെടുക്കപ്പെട്ടു.

പ്രവീൺ കുമാർ, വേണുഗോപാൽ രാജൻ, രഞ്ജിത്ത് രാജ്, അലക്‌സ് പി ജേക്കബ്, ഷിജു മോഹൻ, എബിൻ കുളങ്ങര, സലിം ഷാ, ബെൻസി, ആദർശ് ഭുവനേഷ് എന്നിവരാണ് പുതിയ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ. ഗ്ലോബൽ പ്രണവ് മോഹൻലാൽ ഫാൻസ് & വെൽഫയർ അസ്സോസിയേഷൻ പ്രസിഡന്റായ് ലെനിൻ ഗോപാൽ, സെക്രട്ടറിയായ് പ്രേം ശരത് എന്നിവരെയും ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. തുടർന്ന് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദിന്റെ നിര്യാണത്തിൽ കമ്മിറ്റി അനുശോചന പ്രമേയം അവതരിപ്പിച്ച ശേഷം യോഗം അവസാനിച്ചു.

Read Also: അനധികൃതമായി വിദേശികളെ സൗദിയിൽ എത്തിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

shortlink

Related Articles

Post Your Comments

Related Articles


Back to top button