എറണാകുളം: തൃക്കാക്കരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫിനെതിരായ വ്യാജ അശ്ലീല വീഡിയോ പ്രചാരണ കേസിൽ ഇടപെട്ട് ഫേസ്‌ബുക്ക്. വീഡിയോ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തവരെ പിടികൂടുന്നതിനായി ഫേസ്ബുക്കിനോട് പൊലീസ് വിവരം തേടിയിരുന്നു. തുടർന്നാണ് ഫേസ്ബുക്ക് ഉടൻ റിപ്പോർട്ട് നൽകുമെന്ന സൂചന പുറത്ത് വന്നത്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, വ്യാജ അശ്ലീല വീഡിയോ കൂടുതല്‍ പേരിലേക്ക് പ്രചരിക്കുന്നത് പൊലീസ് തടഞ്ഞിരുന്നു. ദൃശ്യങ്ങൾ ആദ്യമായി പോസ്റ്റ് ചെയ്തത് ആരാണ്, ആര്‍ക്കെല്ലാം നല്‍കി, ആരെല്ലം ഡൗണ്‍ലോഡ് ചെയ്തു എന്ന് അന്വേഷിക്കുന്നതിന് പൊലീസ് ഫേസ്ബുക്ക് ഉള്‍പ്പെടെയുളള സാമൂഹിക മാധ്യമങ്ങളുടെ സഹായം തേടിയിട്ടുണ്ട്.
എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എം.സ്വരാജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃക്കാക്കര പൊലീസ് അന്വേഷണം ആരംഭിച്ചത്. എന്നാൽ, വീഡിയോയുടെ ഉറവിടം അന്വേഷിക്കാന്‍ പൊലീസ് തയ്യാറാവാണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.
Post Your Comments