ലക്നൗ: സ്ത്രീ സുരക്ഷയ്ക്കായുള്ള നിര്‍ണ്ണായക നീക്കവുമായി യോഗി സര്‍ക്കാര്‍. സംസ്ഥാനത്ത് രാത്രി 7 മണിയ്ക്ക് ശേഷം ഫാക്ടറികളില്‍ സ്ത്രീകളെ ജോലി ചെയ്യിക്കരുതെന്ന് യോഗി സര്‍ക്കാര്‍ ഉത്തരവിറക്കി.
ഒരു സ്ത്രീയെയും അവരുടെ രേഖാമൂലമുള്ള സമ്മതമില്ലാതെ രാത്രി 7 മണിക്ക് ശേഷവും രാവിലെ 6 മണിക്ക് മുമ്പും ഫാക്ടറിയില്‍ ജോലി ചെയ്യിക്കാന്‍ പാടില്ലെന്നാണ്, യോഗി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ഇതുസംബന്ധിച്ച് മെയ് 27ന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.
ഒരു രൂപയ്ക്ക് 10 സാനിറ്ററി നാപ്കിനുകൾ: പുതിയ തീരുമാനവുമായി മഹാരാഷ്ട്ര സർക്കാർ
സംസ്ഥാനത്ത് സ്ത്രീകൾ രാത്രി ജോലി ചെയ്യുന്നുണ്ടെങ്കില്‍, തൊഴിലുടമ അവര്‍ക്ക് സൗജന്യ വാഹനവും ഭക്ഷണവും നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ശുചിമുറികള്‍, കുടിവെള്ള സൗകര്യങ്ങള്‍, വസ്ത്രം മാറാനുള്ള മുറികള്‍ എന്നിവ നല്‍കണം. രാത്രി 7 മണിക്ക് ശേഷവും രാവിലെ 6 മണിക്ക് മുമ്പും ജോലി ചെയ്യാന്‍ വിസമ്മതിച്ചാല്‍, സ്ത്രീകളെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ പാടില്ല.
തൊഴിലിടത്തിൽ ലൈംഗികാതിക്രമം തടയാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും രാത്രി 7 മണിക്കും രാവിലെ 6 മണിക്കും ഇടയില്‍ ജോലി ചെയ്യേണ്ട സാഹചര്യമുണ്ടെങ്കില്‍, കുറഞ്ഞത് നാല് സ്ത്രീകളെങ്കിലും ഒരുമിച്ച് ജോലി ചെയ്യണമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
Post Your Comments