ThiruvananthapuramNattuvarthaLatest NewsKeralaNews

‘ഭീതി വിതച്ചും കൊയ്തും വര്‍ഗീയവാദികള്‍ നാടിനെ നശിപ്പിക്കുന്നു’: വി.എച്ച്.പി റാലിക്കെതിരെ ടി.എന്‍. പ്രതാപന്‍

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വി.എച്ച്.പി സംഘടിപ്പിച്ച റാലിക്കെതിരെ ടി.എന്‍. പ്രതാപന്‍ എം.പി. ആയുധമേന്തി ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ റാലി നടത്തിയതിനെതിരെയാണ് പ്രതാപൻ രംഗത്ത് വന്നത്. ഇത്തരം ആപല്‍ക്കരമായ പ്രകടനങ്ങളും പ്രദര്‍ശനങ്ങളും കേരളത്തില്‍ തുടരുന്നത് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് പ്രതാപന്‍ പറഞ്ഞു. ഭീതി വിതച്ചും കൊയ്തും വര്‍ഗീയവാദികള്‍ നാടിനെ നശിപ്പിക്കുന്നത് എങ്ങനെ അംഗീകരിക്കാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതാപന്റെ ചോദ്യം.

Also Read:വാസി അൽ ഹക്കീമും മുജാഹിദ് ബാലുശ്ശേരിയും ഏത് ജയിലിലാണ്? ഇന്ത്യയെ സ്നേഹിക്കുന്നവരല്ല എസ്.ഡി.പി.ഐ: പി.സി ജോർജ്

‘തിരുവനന്തപുരത്ത് നെയ്യാറ്റിൻകരയിൽ വി.എച്ച്.പി സംഘടിപ്പിച്ച റാലിയിൽ വാളുകളേന്തി പെൺകുട്ടികൾ അണിനിരന്നത് കാണാൻ കഴിഞ്ഞു. എന്താണ് ഇത്തരം പ്രകടനങ്ങളുടെ ഉദ്ദേശം? വിധ്വേഷവും, ഭീതിയും വിതച്ചും കൊയ്തും അപരനിർമ്മിതി നടത്തിയും നമ്മുടെ നാടിനെ നശിപ്പിക്കാൻ വർഗീയവാദികൾ ശ്രമിക്കുന്നത് എങ്ങനെ അംഗീകരിക്കാൻ കഴിയും? മതരാഷ്ട്രവാദികൾക്ക് ഭാരതത്തിന്റെ മഹത്വം മനസ്സിലാകില്ല. ഇത്തരം ആപൽക്കരമായ പ്രകടനങ്ങളും പ്രദർശനങ്ങളും കേരളത്തിൽ തുടരുന്നത് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് തീർച്ചയാണ്’, ടി.എൻ പ്രതാപൻ ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, കീഴാറൂര്‍ സരസ്വതി വിദ്യാലയത്തില്‍ നടന്ന ദുര്‍ഗാവാഹിനി ആയുധപരിശീലന ക്യാമ്പിന് ശേഷമാണ് പ്രധാന റോഡില്‍ ആയുധമേന്തി പ്രകടനം നടത്തിയത്. കുട്ടികള്‍ ആയുധമേന്തി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മെയ് 22നായിരുന്നു സംഭവം നടന്നത്. മുദ്രാവാക്യം വിളിച്ച് വാളുകളുമായി നടത്തിയ മാര്‍ച്ചിനെതിരെ പരാതി ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button