തൃശൂര്‍: തൃശൂര്‍ കോണ്‍ഗ്രസില്‍ പോസ്റ്റര്‍ പ്രതിഷേധം അവസാനിക്കുന്നില്ല. മുന്‍ എംപി ടി എന്‍ പ്രതാപനെതിരെ ഡിസിസി ഓഫീസന്റെ മതിലിലും പ്രസ് ക്ലബ് പരിസരത്തും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പരാജയത്തില്‍ പ്രതാപനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നാണ് ആവശ്യം. തോല്‍വില്‍ വി കെ ശ്രീകണ്ഠന്‍ എംപിയുടെ നേതൃത്വത്തില്‍ അന്വേഷണ കമ്മീഷന്‍ സിറ്റിംഗ് നടത്താനിരിക്കെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
സേവ് കോണ്‍ഗ്രസ് ഫോറത്തിന്‍റെ പേരിലാണ് കോണ്‍ഗ്രസ്. തൃശൂർ പ്രസ് ക്ലബ്ലിനു മുമ്പിൽ പോസ്റ്റർ പതിക്കുന്ന ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു. പ്രതാപന്‍ കോണ്‍ഗ്രസിനെയും അണികളെയും വഞ്ചിച്ചു, പാര്‍ട്ടിയെ ഒറ്റുകൊടുത്ത ആര്‍എസ്എസ് സംഘപരിവാര്‍ ഏജന്റാണ് ടി എന്‍ പ്രതാപന്‍ തുടങ്ങിയ കാര്യങ്ങളും പോസ്റ്ററിലൂടെ ആരോപിക്കുന്നു. പരസ്യപ്രതികരണങ്ങള്‍ നടത്തുന്നതിനും ഡിസിസി മതിലില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതിനും നിലവില്‍ വിലക്കുണ്ട്. തൃശൂര്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ താല്‍ക്കാലിക അധ്യക്ഷനായി വി ശ്രീകണ്ഠന്‍ എം പി ചുമതലയേറ്റതിന് പിന്നാലെയാണ് നിര്‍ദേശം നല്‍കിയത്.
ഇത് ലംഘിച്ചുകൂടിയാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. തൃശൂരിലെ തോല്‍വി പഠിക്കാന്‍ കെ സി ജോസഫ് ഉപസമിതി ഇന്ന് ജില്ലയിലെത്തും. രാവിലെ മുതിര്‍ന്ന നേതാക്കളുമായി ജില്ലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. ഉച്ചയ്ക്ക് ശേഷം ഭാരവാഹികളുടെ പരാതി കേള്‍ക്കും. പ്രവര്‍ത്തകര്‍ക്ക് നേരിട്ട് പരാതി അറിയിക്കാം.
Post Your Comments