ErnakulamNattuvarthaLatest NewsKeralaNews

വാസി അൽ ഹക്കീമും മുജാഹിദ് ബാലുശ്ശേരിയും ഏത് ജയിലിലാണ്? ഇന്ത്യയെ സ്നേഹിക്കുന്നവരല്ല എസ്.ഡി.പി.ഐ: പി.സി ജോർജ്

കോട്ടയം: തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗ കേസില്‍ തനിക്കെതിരെ പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പി.സി ജോർജ്. താൻ ആരെയെങ്കിലും കൊലപ്പെടുത്തുകയോ കലാപത്തിന് ആഹ്വാനം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. തിരുവനന്തപുരത്തും വെണ്ണലയിലും നടത്തിയ പ്രസംഗങ്ങളിൽ താൻ ചൂണ്ടിക്കാട്ടിയത് സാമൂഹിക തിന്മകളെയാണെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആലപ്പുഴയുടെ മണ്ണിൽ പോപ്പുലർ ഫ്രണ്ടിന്റെ പ്രകടനം നടത്താൻ അവർക്ക് അനുമതി നൽകരുതെന്ന് ഇന്റലിജൻസും ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും പറഞ്ഞിട്ടും, തൃക്കാക്കര തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് മുഖ്യമന്ത്രി നേരിട്ടാണ് അവർക്ക് അനുമതി നൽകിയത്. 2016 ലെ തെരഞ്ഞെടുപ്പിൽ എനിക്ക് പിന്തുണ നൽകിയും, 2 വർഷത്തോളം എസ്.ഡി.പി.ഐയോട് അടുത്ത ബന്ധം പുലർത്തിയ വ്യക്തിയുമാണ് ഞാൻ. അതുകൊണ്ട് ഞാൻ ഉറപ്പിച്ച് പറയുന്നു, ഇവർ ഇന്ത്യയെ സ്നേഹിക്കുന്നവരല്ല. കൂടെ കിടന്നവനെ അതിന്റെ രാപ്പനി അറിയൂ’, പി.സി വ്യക്തമാക്കി.

Also Read:നി​​യ​​ന്ത്ര​​ണം​​ വി​​ട്ട കാ​​ർ വൈ​​ദ്യു​​തി പോ​​സ്റ്റി​​ലി​​ടി​​ച്ച് അപകട‌ം

‘എനിക്കൊരു സംശയമുണ്ട്. മതനിരപേക്ഷത തകർക്കുന്ന ആരെയും വെച്ചുപൊറുപ്പിക്കില്ലെന്ന് ശക്തമായി പറയുന്ന പിണറായി വിജയനും ഇടത്-വലത് നേതാക്കളും ഒരു കാര്യം പറഞ്ഞു തരണം. വാസി അൽ ഹക്കീം ഏത് ജയിലിലാണ്? അയാൾ ക്രിസ്ത്യാനിക്കെതിരെ പറഞ്ഞത് കേട്ടാൽ മനുഷ്യത്വമുള്ളവർക്ക് സഹിക്കാൻ കഴിയില്ല. യേശു പിഴച്ചുണ്ടായതാണെന്ന് പറഞ്ഞ അവൻ, ഇതുവരെ ജയിലിൽ കിടന്നിട്ടില്ല. അമ്പലത്തിന് പൈസ കൊടുക്കുന്നത് വേശ്യാലയത്തിന് കൊടുക്കുന്നതിന് തുല്യമാണെന്ന് പറഞ്ഞ മുജാഹിദ് ബാലുശ്ശേരി ഏത് ജയിലിൽ ആണ് കിടക്കുന്നത്? ഇതൊന്നും പിണറായി കാണുന്നില്ലേ?’, പി.സി ചോദിക്കുന്നു.

ചോദ്യം ചെയ്യലിന് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്നില്‍ ഇന്ന് ഹാജരാകില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ലഭിച്ച നോട്ടീസ് രാഷ്ട്രീയപ്രേരിതമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നാണംകെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും പി.സി ജോർജ് വിമർശിച്ചു. പിണറായി സ്റ്റാലിനിസ്റ്റ് ആണെന്നും മുഖ്യമന്ത്രിക്ക് കഴിവില്ലെന്നും പി.സി പറഞ്ഞു.

പിണറായിയുടെ കൗണ്ട് ഡൗൺ തുടങ്ങിയെന്ന് പറഞ്ഞ പി.സി ജോർജ്, അഭിമന്യു എന്ന വിദ്യാർത്ഥിയെ കൊന്നവരുടെ തോളത്ത് കൈയിട്ട് നടക്കുന്ന പിണറായി ആണ് തന്നെ വർഗീയവാദി എന്ന് വിളിക്കുന്നതെന്നോർക്കുമ്പോൾ പരിഹാസം തോന്നുന്നുവെന്നും വ്യക്തമാക്കി. താൻ ഒരു വർഗീയ പ്രസംഗവും നടത്തിയിട്ടില്ലെന്നും, പിണറായിക്ക് തന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ലെന്നും പി.സി പറഞ്ഞു. പോലീസിനെ ഉപയോഗിച്ച് തന്നെ നിശ്ശബ്ദനാക്കാനുള്ള ശ്രമമാണ് പിണറായി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button