Latest NewsKeralaNews

‘ബി.ജെ.പിയുടേത് വംശഹത്യാ രാഷ്ട്രീയം, ഇരകളും വേട്ടക്കാരും തുല്യരല്ല’: ബഹുജന റാലിയുമായി എസ്.ഡി.പി.ഐ

എടപ്പാൾ: ബി.ജെ.പി വംശഹത്യാ രാഷ്ട്രീയമാണ് നടത്തുന്നതെന്നും, ഇതിനെതിരെ ഐക്യപ്പെടണമെന്നും ആവശ്യപ്പെട്ട് ബഹുജന റാലി സംഘടിപ്പിച്ച് എസ്.ഡി.പി.ഐ. തവനൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആണ് ബഹുജന റാലിയും പൊതുസമ്മേളനവും നടന്നത്. ‘ബി.ജെ.പി വംശഹത്യാ രാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടുക, ഇരകളും വേട്ടക്കാരും തുല്യരല്ല’ എന്ന പ്രമേയവുമായി എസ്.ഡി.പി.ഐ നടത്തുന്ന ക്യാംപെയിനിന്റെ ഭാഗമായിട്ടായിരുന്നു റാലി.

Also Read:2022ലെ ഗ്ലോബല്‍ എയര്‍ പവര്‍ റാങ്കിങ്ങില്‍ ചൈനീസ് വ്യോമസേനയെ കടത്തിവെട്ടി ഇന്ത്യന്‍ വ്യോമസേന

എടപ്പാള്‍ പൊന്നാനി റോഡിലെ ഫെഡറല്‍ ബാങ്ക് എ.ടി.എം പരിസരത്ത് നിന്ന് ആരംഭിച്ച ബഹുജന റാലി, നഗരം ചുറ്റി കുറ്റിപ്പുറം റോഡിലെ സമ്മേളന നഗരിയില്‍ സമാപിച്ചു. ഇ.ഡി.പി.ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധന്‍ പള്ളിക്കല്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാസിസത്തിനെതിരെ ഉറച്ച നിലപാടുമായി പാർട്ടി എന്നും രംഗത്തുണ്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മനഃസാക്ഷിക്കനുസരിച്ച് വോട്ട് നല്‍കുമെന്ന് എസ്.ഡി.പി.ഐ വ്യക്തമാക്കിയിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഉസ്മാന്‍ ആണ് പാർട്ടിയുടെ നിലപാട് അറിയിച്ചത്. ദേശീയ- സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് കൃത്യമായ തിരിച്ചറിവുള്ളവരാണ് തൃക്കാക്കരയിലെ വോട്ടർമാരെന്നും, തികഞ്ഞ പക്വതയോടെയും വിവേകത്തോടെയും തങ്ങളുടെ അവസരം വിനിയോഗിക്കാന്‍ പ്രാപ്തരാണവരെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button