KozhikodeNattuvarthaLatest NewsKeralaNewsCrime

അതിഥി തൊഴിലാളിയുടെ പണം തട്ടിയെടുത്ത് മലദ്വാരത്തിൽ ഒളിപ്പിച്ചു: മൂന്ന് പേര്‍ പിടിയില്‍

കോഴിക്കോട്: അതിഥി തൊഴിലാളിയുടെ പണം തട്ടിയെടുത്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തലക്കുളത്തൂര്‍ സ്വദേശി മുഹമ്മദ് ഫസ്സല്‍, പന്നിയങ്കര സ്വദേശി അക്ബര്‍ അലി, അരക്കിണര്‍ സ്വദേശി അബ്ദുള്‍ റഷീദ് എന്നിവരാണ് അറസ്റ്റിലായത്. ജോലി കഴിഞ്ഞ് മടങ്ങി വരികയായിരുന്ന അതിഥി തൊഴിലാളിയായ നസറുദ്ദീന്റെ കൈയ്യിൽ നിന്ന് നാലംഗ സംഘം പണം തട്ടിയെടുക്കുകയായിരുന്നു.

പതിനൊന്നായിരം രൂപയോളമാണ് ഇവർ അതിഥി തൊഴിലാളിയിൽ നിന്നും തട്ടിയെടുത്തത്. നസറുദ്ദീൻ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടി. പിടിക്കപ്പെടുമെന്നായപ്പോൾ, പ്രതികളിലൊരാളായ മുഹമ്മദ് ഫസ്സല്‍ തന്റെ കൈയ്യിൽ ഉണ്ടായിരുന്ന ഏഴായിരം രൂപ മലദ്വാരത്തില്‍ ഒളിപ്പിച്ചു. നാട്ടുകാർ പൊലീസിനെ വിളിച്ചു. കസബ പൊലീസ് പ്രതികളെ പിടികൂടി പരിശോധന നടത്തി.

പരിശോധനയിൽ മുഹമ്മദ് ഫസ്സൽ പണം മലദ്വാരത്തിൽ ഒളിപ്പിച്ചെന്ന് കണ്ടെത്തി. പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചാണ് പണം പുറത്തെടുത്തത്. നേരത്തെ മോഷണം, ലഹരിമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവരാണ് പ്രതികള്‍. സംഘത്തിലെ നാലാമത്തവൻ ഓടി രക്ഷപ്പെട്ടിരുന്നു. ഇയാൾക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button