ThiruvananthapuramKeralaNattuvarthaLatest NewsNews

‘വിരലുകൾ തൂങ്ങിയ നിലയിൽ, 36 മണിക്കൂർ ആ കുട്ടി ഒന്നും കഴിച്ചില്ല, ഓപ്പറേഷനും നടന്നില്ല’: ആരോഗ്യമന്ത്രിക്കെതിരെ വിമർശനം

തിരുവനന്തപുരം: ഏകോപനമില്ലാതെ ആശുപത്രികളിൽ രോഗികളെ ദുരിതത്തിലാഴ്ത്തുന്ന നിരവധി സംഭവങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. മെഡിക്കൽ കോളേജിനായി കെട്ടിയ ഫ്‌ളൈ ഓവറുകൾ വരെ തകർന്നു വീഴുന്ന കാഴ്ചയാണ് കാണാനാകുന്നത്. ഇതിനിടെ ചികിത്സാ പിഴവും. കൈയ്യിലെ വിരലുകൾ കതകിൽ കുടുങ്ങി തൂങ്ങിയ നിലയിലെത്തിയ രണ്ടര വയസുകാരിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അധികൃതർ പട്ടിണിക്കിട്ടത് ഒരു ദിവസമാണെന്ന് കരമന കൗൺസിലർ കരമന അജിത്ത് വ്യക്തമാക്കുന്നു. സംഗീത മോളുടെ കഥ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഒടുവിൽ, കരമന അജിത്ത് നേരിട്ടിടപെട്ടാണ് കുട്ടിക്ക് ശസ്ത്രക്രിയ ചെയ്യാൻ സംവിധാനം ഒരുക്കിയത്. ‘മന്ത്രി വീണ ജോർജേ… നിങ്ങൾക്കുമില്ലേ മക്കൾ?’ എന്ന് ചോദിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ് ആരംഭിക്കുന്നത്.

സംഭവത്തെ കുറിച്ച് കരമന അജിത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

മന്ത്രി വീണാ ജോർജേ നിങ്ങൾക്കുമില്ലേ മക്കൾ ……………………………..!! രണ്ടര വയസ് പ്രായമുള്ള കരമന സത്യാ നഗറിൽ താമസം സംഗീത. കതകിന്റെ ഇടയിൽ കൈ വച്ച് കതക് അടച്ച് മൂന്ന് വിരളുകൾ മുറിഞ്ഞ് തൂങ്ങിയ നിലയിൽ എന്റെ സംഗീത മോൾ …ഇന്നലെ ഉച്ചയ്ക്ക് (27 – 5 – 22 ന് വെള്ളി) 12.45 ന് ആണ് സംഭവം. ഗവ: ജനറൽ ആശുപത്രിയിൽ കൊണ്ടുപോയ മാതാപിതാക്കൾ . അവിടെ നിന്നും അടിയന്തിര ശസ്ത്രക്രീയക്ക് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. 2 മണിക്ക് മെഡിക്കൽ കോളജിൽ എത്തിച്ചു. ഡ്യൂട്ടി ഡോക്ടർ ശസ്ത്രക്രിയ ചെയ്യണമെന്ന് നിർദേശിച്ചു. അതും ഉടനെ ചെയ്യണം !! കുട്ടിയ്ക്ക് ആഹാരം കൊടുക്കരുത് !! ഡോക്ടറുടെ നിർദ്ദേശം …. ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഇന്നലെ മുഴുവൻ രക്ഷകർത്താക്കൾ കുട്ടിക്ക് ആഹാരം കൊടുത്തില്ല ! ഓപ്പറേഷനും നടന്നില്ല.

ഇന്ന് (28-5-22 ന് ശനി ) രാവിലെയും ഉച്ചയ്ക്കും വൈകുംന്നേരവും ഓപ്പറേഷൻ നടന്നില്ല !! 36 മണിക്കൂർ പട്ടിണിയക്ക് കിട്ട് മെഡിക്കൽ കോളേജ് അധികാരികൾ സംഗീത മോളേ… ഈ സംഭവവുമായി ബന്ധപെട്ട് … പ്രയാസം കൊണ്ട് സംഗീത മോളുടെ അമ്മ എന്നെ വിളിച്ചു ഇന്ന് . അതാണ് മുകളിൽ ഞാൻ ഇട്ടിരിക്കുന്ന വോഴ്സ് ക്ലിപ്പ് .

എനിക്കും ഉള്ളത് രണ്ട് പെൺമക്കൾ. സഹിച്ചില്ല.! നേരെ മെഡിക്കൽ കോളേജിലേക് പുറപ്പെട്ടു. പോയപ്പോൾ കണ്ട കാഴ്ച പറഞ്ഞ് അറിയിക്കുവാൻ സാധ്യമല്ല. പൊട്ടിക്കരയുന്ന മാതാപിതാക്കൾ …. കൈ നഷ്ട്ടപ്പെട്ട തിനേക്കാൾ വിശപ്പിന്റെ നിലവിളി സംഗീത മോളുടെ … ആശുപത്രി PRO യെ ബന്ധപ്പെട്ടു.അടിയന്തിര നടപടിക്ക് ഞാൻ നിർദ്ദേശിച്ചു. ഒരു മണിക്കൂർ കഴിഞ്ഞ് ഓപ്പറേഷൻ തീയേറ്ററിലേക്ക് മാറ്റിസംഗീതയേ. രാത്രി തന്നെ ഓപ്പറേഷൻ ചെയ്യുമെന്ന് ഡോക്ടർന്മാർ ഉറപ്പു നൽകി. എന്റെ ചോദ്യം മറ്റൊന്നാണ്. സംഗീതമോളെ 36 മണിക്കൂർ പട്ടിണിക്ക് ഇട്ടതിന് ഉത്തരവാദികൾ ആരാണ് ? കൈയ്യിലെ വിരലുകൾ ചതഞ്ഞ് അറ്റുപോയ വിരലുകൾ ഇനി തുന്നി കെട്ടിയാൽ ശരിയാകുമോ? ഇതിന് ഉത്തരവാദികൾ ആരാണ് ? മന്ത്രി വീണാ ജോർജേ നിങ്ങൾക്കുമില്ലേ മക്കൾ …

 

shortlink

Related Articles

Post Your Comments

Related Articles


Back to top button