Latest NewsIndia

‘ഇന്ത്യ താക്കറെയുടെയോ മോദിയുടെയോ അമിത്ഷായുടെയോ അല്ല’: അസദുദ്ദീൻ ഒവൈസി

ഡൽഹി: ഇന്ത്യ താക്കറെയുടെയോ മോദിയുടെയോ അമിത് ഷായുടെയോ അല്ലെന്ന് എഐഎംഐഎം പാർട്ടി മേധാവി അസദുദ്ദീൻ ഒവൈസി. മഹാരാഷ്ട്രയിലെ ഭിവ്ണ്ടിയിൽ ഒരു പൊതു പരിപാടിയിൽ സംസാരിക്കവേയായിരുന്നു ഒവൈസി ഇപ്രകാരം പരാമർശിച്ചത്.

‘ഇന്ത്യ ഉദ്ധവ് താക്കറെയുടെയോ നരേന്ദ്ര മോദിയുടെയോ അമിത് ഷായുടെയോ അല്ല. ഇന്ത്യ എന്റെയുമല്ല. യഥാർത്ഥത്തിൽ, ഇന്ത്യ ദ്രാവിഡൻമാരുടെയും ആദിവാസികളുടെയുമാണ്. മുഗളന്മാരെ കുറിച്ച് എക്കാലത്തും ബിജെപിയും ആർഎസ്എസും അധിക്ഷേപകരമായി സംസാരിക്കാറുണ്ട്. എന്നാൽ, യഥാർത്ഥത്തിൽ ഇന്ത്യ നിർമ്മിച്ചത് ആഫ്രിക്കയിൽ നിന്നും ഇറാനിൽ നിന്നും മധ്യ ഏഷ്യയിൽ നിന്നും കിഴക്കൻ ഏഷ്യയിൽ നിന്നും കുടിയേറിയവരാണ്’- അസദുദ്ദീൻ ഉവൈസി പറഞ്ഞു.

വർദ്ധിച്ചു വരുന്ന തൊഴിലില്ലായ്മയും പണപ്പെരുപ്പവും കേന്ദ്രസർക്കാരിന്റെ അനാസ്ഥ കാരണമാണെന്നും ഒവൈസി കുറ്റപ്പെടുത്തി. പണപ്പെരുപ്പത്തിന്റെ കാരണം ഔറംഗസീബ് അല്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button