Latest NewsNewsIndia

‘കെസിആറും ഒവൈസിയും മോദിയുടെ സ്വന്തം ആളുകള്‍’, അതുകൊണ്ട് ഇവര്‍ക്കെതിരെ കേന്ദ്ര അന്വേഷണം ഇല്ല: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാക്കള്‍ മാത്രമാണ് കേന്ദ്ര ഏജന്‍സികളുടെ ആന്വേഷണം നേരിടുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനും ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) നേതാക്കള്‍ക്കുമെതിരെ കേസുകളൊന്നും ഇല്ലെന്നും കാരണം അവരെ പ്രധാനമന്ത്രി സ്വന്തം ആളുകളായാണ് കരുതുന്നതെന്നും രാഹുല്‍ ആരോപിച്ചു.

Read Also: ഇസ്ത്തിരിപ്പെട്ടി ഓഫ് ചെയ്യാന്‍ മറന്നു: വീടിന് തീപിടിച്ചു

‘കെസിആറിന് എതിരെ കേസില്ല, എഐഎംഐഎമ്മിനെതിരെ കേസില്ല, പ്രതിപക്ഷത്തെ മാത്രമാണ് കേന്ദ്രം ആക്രമിക്കുന്നത്, മോദിജി ഒരിക്കലും സ്വന്തം ആളുകളെ ആക്രമിക്കാറില്ല, നിങ്ങളുടെ മുഖ്യമന്ത്രിയും എഐഎംഐഎം നേതാക്കളും തന്റെ ആളുകളാണെന്ന് അദ്ദേഹം കരുതുന്നു, അതിനാല്‍ അവര്‍ക്കെതിരെ കേസില്ല.’ തെലങ്കാനയിലെ തുക്കുഗുഡയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button