KeralaCinemaMollywoodLatest NewsNewsEntertainment

‘ഞാൻ എന്ത് മണ്ടനാണ്, വലിയ വൃത്തിക്കേടാണ് ഞാന്‍ ചെയ്തത്’: സ്റ്റേറ്റ്മെന്റ് തിരുത്തുന്നുവെന്ന് മൂർ

കൊച്ചി: ലൈംഗികാതിക്രമം പരാതിപ്പെടുന്ന സ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ടുള്ള തന്റെ പ്രസ്താവനയിൽ ക്ഷമ ചോദിച്ച് നടൻ സുമേഷ് മൂർ. അവള്‍ക്കൊപ്പമല്ല അവനൊപ്പമാണ്, അവള്‍ക്കൊപ്പം എന്നത് ഒരു ട്രെന്‍ഡായി മാറിയിരിക്കുന്നു, തുടങ്ങിയ വിവാദ പ്രസ്താവനകളായിരുന്നു മൂർ നടത്തിയത്. തന്റെ വൃത്തികെട്ട ആണ്‍ബോധത്തില്‍ നിന്നുമാണ് അത്തരമൊരു പ്രസ്താവന നടത്തിയതെന്നും, വിവാദമാകുമോയെന്ന ഭയം തനിക്കില്ലെന്നും മൂർ ദ ക്യുവിനോട് പറഞ്ഞു.

‘എന്റെ ഭയങ്കരമായ മണ്ടത്തരത്തില്‍ നിന്നും അബദ്ധത്തില്‍ ഉണ്ടായ സ്റ്റേറ്റ്‌മെന്റാണത്. അത് മനസിലാക്കാന്‍ കുറച്ച് സമയം എടുത്തിട്ടുണ്ട്. ഞാന്‍ എന്ത് മണ്ടനാണെന്ന് വിചാരിക്കുകയാണ്. ഭയങ്കര മോശം സ്റ്റേറ്റ്‌മെന്റാണ്. വലിയ വൃത്തിക്കേടാണ് ഞാന്‍ ചെയ്തത്. ഒരു സ്ത്രീ അവര്‍ക്ക് സംഭവിച്ച പ്രശ്‌നം പറയുന്ന സമയത്ത് എന്റെയൊക്കെ ചിന്തയില്‍ പോലും ഒരു ആണ്‍ബോധം കിടപ്പുണ്ട്. എന്റെ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ചില സുഹൃത്തുക്കള്‍ ഈ സ്റ്റേറ്റ്‌മെന്റ് കണ്ടതിന് ശേഷം എന്നെ വിളിച്ചു. അവരെന്നോട് കമ്മ്യൂണിക്കേറ്റ് ചെയ്യുമ്പോഴാണ് എനിക്ക് എന്റെ പ്രശ്‌നത്തിന്റെ വ്യാപ്തി കൂടുതല്‍ മനസിലാകുന്നത്. എന്റെ സ്റ്റേറ്റ്‌മെന്റില്‍ വലിയ പ്രശ്‌നമുണ്ട്. ആദ്യത്തെ പ്രാവശ്യം തന്നെ പറഞ്ഞുകൂടായിരുന്നോ എന്നൊക്കെ പറയുന്നത് വലിയ പ്രശ്‌നമുള്ള സ്റ്റേറ്റ്‌മെന്റാണ്. തങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നം മനസിലാക്കാത്ത സ്ത്രീകളുണ്ട്.

Also Read:മുഖത്ത് അടിഞ്ഞു കൂടിയ അഴുക്ക് നീക്കം ചെയ്യാൻ റോസ് വാട്ടര്‍!

വിവാദമാകുമെന്ന സൂചനയുള്ളത് കൊണ്ടല്ല ഇപ്പോള്‍ തിരുത്തുന്നത്. വിവാദമൊന്നും എനിക്കൊരു പ്രശ്‌നമല്ല. ഞാന്‍ കേരളത്തില്‍ തന്നെ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യന്‍ പോലുമല്ല. ഞാന്‍ പറഞ്ഞത് എന്റെ ഒരു ആണ്‍ബോധത്തില്‍ നിന്നുള്ള കാര്യമാണ്. ആ ആണ്‍ബോധത്തില്‍ നിന്ന് വിവരമുള്ള മനുഷ്യരോട് സംസാരിക്കുമ്പോഴാണ് അതിലൊരു ക്ലാരിറ്റി എനിക്ക് കിട്ടിയിട്ടുള്ളത്. വിവാദമാകുമെന്ന പേടിയല്ല, തിരിച്ചറിവാണ്. സിനിമാ മേഖലയില്‍ അതിജീവിത നടത്തുന്ന പോരാട്ടത്തെ പോലും അധിക്ഷേപിക്കുന്ന തരത്തിലുള്ളൊരു സ്റ്റേറ്റ്‌മെന്റ് പോലെയായി പോയി എന്റേത്. അത് ഞാന്‍ തിരുത്തുകയാണ്. ക്ഷമ പറയുകയാണ്’, മൂർ വ്യക്തമാക്കി.

ബലാത്സംഗ കേസിലെ പ്രതിയായ വിജയ് ബാബുവിനെ പിന്തുണക്കുന്നുവെന്ന് പറഞ്ഞ മൂര്‍, എന്തുകൊണ്ടാണ് ലൈംഗികാതിക്രമം ഉണ്ടാകുമ്പോൾ തന്നെ സ്ത്രീകൾ പരാതിപ്പെടുന്നില്ലെന്നും ചോദിച്ചിരുന്നു. അഞ്ചാറ് പ്രാവശ്യം പീഡിപ്പിച്ചു എന്ന് പറയുന്നത് വിശ്വസിക്കാൻ കഴിയില്ലെന്നും മൂർ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button