MollywoodLatest NewsKeralaNewsEntertainment

അയാളുടെ സുഖത്തിനുവേണ്ടി പല സ്ത്രീകളെയും ദുരുപയോഗം ചെയ്തു, എന്റെ കൈയില്‍ തെളിവുണ്ട്: വിജയ് ബാബുവിനെതിരെ വെളിപ്പെടുത്തൽ

നിങ്ങള്‍ക്ക് വിജയ് ബാബുവിനെക്കുറിച്ച്‌ എന്തെങ്കിലും അറിയാമോ?

നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ വെളിപ്പെടുത്തൽ.  സിനിമയില്‍ കൂടുതല്‍ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പിഡിപ്പിച്ചു എന്ന് വിജയ് ബാബുവിനെതിരെ പരാതി നല്‍കിയ നടിയാണ് വീണ്ടും ആരോപണവുമായി എത്തിയിരിക്കുന്നത്. വിജയ് ബാബു ഇപ്പോഴും തന്റെ കരിയര്‍ നശിപ്പിക്കുകയാണെന്ന ആരോപണവുമാണ് യുവ നടി  ഉന്നയിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ വിജയ് ബാബുവിനെ പിന്തുണച്ച്‌ വന്ന കമന്റിന് മറുപടിയായാണ് നടിയുടെ നീണ്ട കുറിപ്പ്.

read also: വിദഗ്ധരുടെ സേവനങ്ങൾ ലഭ്യമാക്കും: ബ്രഹ്മപുരത്ത് ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികൾ തുടരുമെന്ന് വീണാ ജോർജ്

നടിയുടെ വാക്കുകൾ ഇങ്ങനെ,

ഇങ്ങനെയാണ് നമ്മുടെ സമൂഹത്തില്‍ കാര്യങ്ങള്‍ നടക്കുന്നത്. വൃത്തികെട്ട പുരുഷാധിപത്യ സമൂഹം. പുരുഷന്‍ കൊല്ലും, ബലാല്‍സംഗം ചെയ്യും, ഏത് പെണ്ണിനോടും അവന് എന്ത് വൃത്തികേടും ചെയ്യാം, പക്ഷെ പിന്തുണ കിട്ടും. എങ്ങനെയാണ് ഈ ഭൂമിയില്‍ ഇത് സാധ്യമാകുന്നത്? ഇത് ഇതിനെല്ലാം ഒരു അവസാനമായിരിക്കുമെന്ന് ഞാന്‍ ഉറപ്പാക്കും. ഈ വൃത്തികെട്ടവനെ, മാനിപ്പുലേറ്റ് ചെയ്യുന്നവനെ, എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയവനെ പിന്തുണയ്ക്കുന്നത് ഞാന്‍ അവസാനിപ്പിക്കും. നിങ്ങള്‍ക്ക് വിജയ് ബാബുവിനെക്കുറിച്ച്‌ എന്തെങ്കിലും അറിയാമോ? കഠിനാധ്വാനം കൊണ്ട് കരിയര്‍ തുടങ്ങിയ ഒരു തുടക്കക്കാരിയോട് അയാള്‍ ചെയ്തത് എന്താണെന്ന് അറിയാമോ? നിങ്ങള്‍ക്ക് ഒന്നുമറിയില്ല. കാത്തിരുന്ന് കാണുക. ചിലത് നിങ്ങള്‍ക്കരികിലേക്ക് ഉടന്‍ എത്തും. അയാളെക്കുറിച്ച്‌ നിങ്ങള്‍ക്ക് കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയും. എന്തുതന്നെയായാലും ഈ കമന്റ് ഇട്ടവന്‍ ഉറപ്പായും കേസ് നേരിടും. വേദന എന്താണെന്ന് അവന്‍ അറിയട്ടെ. നെഗറ്റിവിറ്റിയുമായി വരുന്ന ഓരോരുത്തര്‍ക്കും വേണ്ടിയാണ് ഇത്. ഇനി മിണ്ടാതിരിക്കില്ല.

കഴിഞ്ഞ വര്‍ഷം നിങ്ങളെയെല്ലാവരെയും തെറ്റിദ്ധരിപ്പിച്ചുകൊണ്ട് വിജയ് ബാബു ഒരു ലൈവുമായി വന്നു. എനിക്ക് ഡിപ്രഷന്‍ ഒന്നും ഇല്ലായിരുന്നു. അങ്ങനെയൊരു രോഗനിര്‍ണയം പോലും ഉണ്ടായിട്ടില്ല. പക്ഷെ അയാള്‍ക്കുണ്ടായിരുന്നു. എന്നിട്ട് ആ തിരക്കഥ തിരിച്ചു. ഞാനൊരിക്കലും എനിക്ക് ഹോം സിനിമയില്‍ വേഷം നല്‍കണമെന്ന് പറഞ്ഞ് അയാളുടെ അടുത്ത് കെഞ്ചിയിട്ടില്ല. എന്റെ ഒരു വെബ് സീരീസിലെ പ്രകടനം കണ്ട് അയാള്‍ എന്നെ ഇങ്ങോട്ട് ബന്ധപ്പെട്ടതാണ്. ഓഡിഷനിലൂടെയാണ് എന്നെ സെലക്‌ട് ചെയ്തത്. റോള്‍ കിട്ടാന്‍ വേണ്ടി ആരുടെയെങ്കിലൂം കൂടെ കിടക്കുന്ന വ്യക്തിയല്ല ഞാന്‍. ഞാന്‍ സ്വപ്‌നം കണ്ട ഇടത്തിലേക്ക് എത്തിച്ചേരാന്‍ ഇന്നുവരെ കഠിനാധ്വാനം ചെയ്ത ആളാണ് ഞാന്‍.

ഞാന്‍ സമൂഹത്തോട് കള്ളം പറയുകയാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? അയാള്‍ക്കെതിരെ മറ്റൊരു മി ടൂ ആരോപണം കൂടി ഉണ്ടായിരുന്നു. അത് എവിടെപ്പോയി? എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ക്കറിയാമോ? അവളുടെ വായടപ്പിക്കാന്‍ അയാള്‍ അവള്‍ക്ക് പണം നല്‍കി. അതുകൊണ്ട് അവള്‍ വിട്ടു. പണവും പ്രശസ്തിയും ഉള്ളതുകൊണ്ട് എന്തും ചെയ്യാമെന്നാണ് വിജയ് ബാബു കരുതുന്നത്. ഏത് പെണ്‍കുട്ടിയെയും ദുരുപയോഗം ചെയ്യാം എന്ന്. പക്ഷെ നിങ്ങള്‍ക്ക് തെറ്റി. നിങ്ങള്‍ക്ക് ജനം ഇട്ട പേര് ശരിയാണ്, ഊള ബാബു.

എനിക്ക് സിനിമയില്‍ വേഷം ലഭിക്കാത്തതുകൊണ്ടാണ് ഞാന്‍ ആരോപണവുമായി വന്നത് എന്നാണ് അയാള്‍ പറഞ്ഞത്. അങ്ങനെയൊരു സംഭവമേ ഇല്ല. അത് അയാള്‍ സൃഷ്ടിച്ചെടുത്തതാണ്. തീര്‍ച്ചയായും അയാള്‍ക്ക് കഥകള്‍ മെനയാന്‍ അറിയാം.

അയാളുടെ സുഖത്തിനുവേണ്ടി പല സ്ത്രീകളെയും അവന്‍ ദുരുപയോഗം ചെയ്തിട്ടുണ്ട്. അത് നിങ്ങള്‍ക്കറിയാമോ? എന്റെ കൈയില്‍ തെളിവുണ്ട്. അയാള്‍ അവരെ നിശബ്ദരാക്കും. കാരണം താന്‍ ശക്തനാണെന്നാണ് അയാള്‍ കരുതുന്നത്. പക്ഷെ എനിക്കയാള്‍ ഒരു വൃത്തികെട്ടവന്‍ മാത്രമാണ്. ഞാന്‍………… (പേര്) ഞാനൊരു അഭിനേതാവാണ് അടിമയല്ല. നിങ്ങള്‍ നിര്‍മ്മാതാവായിരിക്കാം പക്ഷെ അതിനര്‍ത്ഥം നിനക്ക് ആരെയും നിന്റെ വൃത്തികെട്ട ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം എന്നല്ല.

ഇവന്‍ ലൈവില്‍ പറഞ്ഞ കാര്യം ഉണ്ട്, എന്റെ വീട്ടുകാരുണ്ട്… എന്റെ അച്ഛന്‍, എന്റെ അമ്മ, എന്റെ മകന്‍. എന്ത് വൃത്തികേടാണിത്? ഞാന്‍ എന്താ ആകാശത്തുനിന്ന് പൊട്ടി മുളച്ചതോ? ഏഹ്… താന്‍ എന്നെ കൊന്നുകളയും എന്നൊക്കെ പറഞ്ഞപ്പോ താന്‍ ഇതൊന്നും ആലോചിച്ചില്ലേ? എന്നെ സിനിമാ ഫീല്‍ഡില്‍ ഇല്ലാണ്ടാക്കികളയും എന്ന് പറഞ്ഞപ്പോ നീ ആലോചിച്ചില്ലേ? ഇതിന് മറുപടി പറയടാ വൃത്തികെട്ടവനേ!!!

സിനിമയിലെ എന്റെ വളരെ അടുത്ത ചില സുഹൃത്തുക്കളെ എനിക്ക് ഉപേക്ഷിക്കേണ്ടിവന്നു. എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്കറിയാമോ? എനിക്കൊരു ചീത്തപ്പേര് ഉള്ളതുകൊണ്ട് അവര്‍ക്കൊരിക്കലും സിനിമ ലഭിക്കില്ലെന്ന് എനിക്കറിയാം. അതുകൊണ്ട് എനിക്ക് വേറെ മാര്‍ഗ്ഗമില്ലായിരുന്നു. അയാള്‍ എന്റെ സുഹൃത്തുക്കളെപ്പോലും സ്വാധീനിച്ചു. അവന്‍ മീശ പിരിച്ചിട്ട് പേര് വെളിപ്പെടുത്തിയപ്പോള്‍ കൈയടിക്കാന്‍ കുറേ ജന്മങ്ങള്‍. ഇപ്പോള്‍ എനിക്കിതുമായി വീണ്ടും വരേണ്ട അവസ്ഥ എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്കറിയാമോ? അയാള്‍ ഇപ്പോഴും ഞാന്‍ സ്വപ്‌നം കണ്ട എന്റെ കരിയര്‍ നശിപ്പിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button