കൊച്ചി: മലയാളികൾക്ക് ഏറെ സുപരിചിതനായ നടനും നിർമ്മാതാവുമാണ് വിജയ് ബാബു. വിജയ് ബാബുവിനെതിരെ ഗുരുതരമായ ലൈംഗികാതിക്രമ പരാതി ഉയർന്നിരുന്നു. വിജയ് ബാബു നിർമ്മിച്ച ഹിറ്റ് സിനിമയിലെ തന്നെ നായികയായി എത്തിയ നടിയാണ് നിർമ്മാതാവിനെതിരെ ഗുരുതരമായ ലൈംഗിക പീഡന പരാതി ഉയർത്തിയത്. നടിയുടെ ആരോപണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ആളുകൾ രണ്ട് ചേരികളിലായി നിലയുറപ്പിച്ചിരുന്നു. ഇതിൽ ഒരുകൂട്ടർ വിജയ് ബാബുവിനൊപ്പമായിരുന്നു.
കേസ് പോലീസിന്റെ അന്വേഷണ പരിധിയിൽ ഇരിക്കവേ, വിജയ്ക്ക് അനുകൂല കമന്റുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. നടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് എല്ലാം താഴെ വിജയ് ബാബുവിനെ അനുകൂലിച്ചും നടിയെ മോശക്കാരിയാക്കി ചിത്രീകരിച്ചും നിരവധി കമന്റുകൾ ദിവസവും ഉയരാറുണ്ട്. ഇത്തരത്തിൽ വന്ന ഒരു കമന്റിന് നടി നേരിട്ട് നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചാ വിഷയമാകുന്നത്.
സിനിമയിൽ വേഷം നൽകണമെന്നു പറഞ്ഞ് അയാളുടെ അടുത്ത് കെഞ്ചിയിട്ടില്ലെന്നും തന്റെ ഒരു വെബ് സീരീസിലെ പ്രകടനം കണ്ട് അയാൾ തന്നെ ഇങ്ങോട്ടു ബന്ധപ്പെട്ടതാണെന്നും നടി പറയുന്നു. സ്വപ്നം കണ്ട ഇടത്തിലേക്ക് എത്തിച്ചേരാൻ ഇന്നുവരെ കഠിനാധ്വാനം ചെയ്ത ആളാണു താനെന്നും വിജയ് ബാബു ഇപ്പോഴും തന്റെ കരിയർ നശിപ്പിക്കുകയാണെന്നും അവർ ആരോപിച്ചു.
Also Read:സംസ്ഥാനത്ത് മദ്യ വിൽപ്പന കുതിക്കുന്നു, ഖജനാവിലേക്ക് എത്തിയത് കോടികൾ
‘ഇങ്ങനെയാണു നമ്മുടെ സമൂഹത്തിൽ കാര്യങ്ങൾ നടക്കുന്നത്. വൃത്തികെട്ട പുരുഷാധിപത്യ സമൂഹം. പുരുഷൻ കൊല്ലും, ബലാൽസംഗം ചെയ്യും, ഏതു പെണ്ണിനോടും അവനെന്തു വൃത്തികേടും ചെയ്യാം, പക്ഷെ പിന്തുണ കിട്ടും. ഇത് ഇതിനെല്ലാം ഒരു അവസാനമായിരിക്കുമെന്നു താനുറപ്പാക്കും. തന്നെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയവനെ പിന്തുണയ്ക്കുന്നതു താൻ അവസാനിപ്പിക്കും. കഠിനാധ്വാനം കൊണ്ട് കരിയർ തുടങ്ങിയ ഒരു തുടക്കക്കാരിയോട് അയാൾ ചെയ്തത് എന്താണെന്ന് അറിയാമോ? നിങ്ങൾക്ക് ഒന്നുമറിയില്ല. കാത്തിരുന്നു കാണുക. ചിലതു നിങ്ങൾക്കരികിലേക്ക് ഉടനെത്തും. അയാളെ കുറിച്ചു നിങ്ങൾക്കു കൂടുതൽ മനസിലാക്കാൻ കഴിയും’, ഇങ്ങനെയായിരുന്നു നടിയുടെ കമന്റ്.
ഏതായാലും വിജയ് ബാബുവിനെതിരായ താരത്തിന്റെ പുതിയ വെളിപ്പെടുത്തൽ കേസിൽ പൊലീസിന് തലവേദനയുണ്ടാക്കും. ഒപ്പം, കമന്റിട്ട യുവാവിന് എട്ടിന്റെ പണിയും കിട്ടും. കമന്റിട്ടവൻ നിയമനടപടികൾ സ്വീകരിക്കേണ്ടതാണ് വരും. ‘എന്തായായാലും ഈ കമന്റ് ഇട്ടവൻ ഉറപ്പായും കേസ് നേരിടും. വേദന എന്താണെന്ന് അവനറിയട്ടെ. നെഗറ്റിവിറ്റിയുമായി വരുന്ന ഓരോരുത്തർക്കും വേണ്ടിയാണിത് ഇനി മിണ്ടാതിരിക്കില്ല. തനിക്കു സിനിമയിൽ വേഷം ലഭിക്കാത്തത് കൊണ്ടാണു താൻ ആരോപണവുമായി വന്നത് എന്നാണയാൾ പറഞ്ഞത്. അങ്ങനെയൊരു സംഭവമേ ഇല്ല. അതയാൾ സൃഷ്ടിച്ചെടുത്തതാണ്. തീർച്ചയായും അയാൾക്കു കഥകൾ മെനയാനറിയാം’, യുവനടി പറഞ്ഞു.
അതേസമയം, രക്ഷകനായി ചമഞ്ഞ് വിജയ് ബാബു തന്നെ നിരന്തരം ബലാത്സംഗം ചെയ്തു എന്നായിരുന്നു യുവനടിയുടെ കോളിളക്കം സൃഷ്ടിച്ച വെളിപ്പെടുത്തൽ. വിമൺ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന പേജിലൂടെയാണു വിജയ് ബാബുവിൽ നിന്നുനേരിട്ട ലൈംഗിക അതിക്രമത്തെ കുറിച്ചു പെൺകുട്ടി തുറന്നെഴുതിയത്. സിനിമ രംഗത്ത് പുതുമുഖമായ തന്നോടു സൗഹൃദത്തോടെ പെരുമാറുകയും ഉപദേശങ്ങളും മാർഗനിർദ്ദേശങ്ങളും നൽകുകയും ചെയ്തുകൊണ്ടു വിശ്വാസം നേടിയെടുത്തശേഷം തന്റെ വ്യക്തിപരവും തൊഴിൽപരവുമായ പ്രശ്നങ്ങളിൽ വിജയ് ബാബു രക്ഷകനെപ്പോലെ പെരുമാറി. അതിന്റെ മറവിൽ ചൂഷണം ചെയ്തു.
രക്ഷകനും സുഹൃത്തും കാമുകനുമായി അഭിനയിച്ചു സ്ത്രീകളെ തന്റെ കെണിയിലേക്കു വീഴ്ത്തുന്നതായിരുന്നു അയാളുടെ പ്രവർത്തനരീതി. തുടർന്നു മദ്യം നൽകി, അവശയാക്കി, അതിന്റെ ലഹരിയിൽ ലൈംഗികമായി ദുരുപയോഗം ചെയ്തു. തന്റെ നഗ്ന വീഡിയോ റെക്കോഡ് ചെയ്യുകയും അതു ലീക്ക് ചെയ്തു തന്റെ സിനിമാ ജീവിതം തകർക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇങ്ങനെ പോകുന്നു യുവതിയുടെ പരാതി.
Post Your Comments