ഐഫോണുകൾക്ക് അധിക ട്രേഡ്- ഇൻ ക്രെഡിറ്റ് വാഗ്ദാനം നൽകി ആപ്പിൾ. വളരെ കുറഞ്ഞ വിലയ്ക്ക് ഐഫോൺ വാങ്ങാനുള്ള അവസരമാണ് കമ്പനി ഒരുക്കുന്നത്. കൂടാതെ, എക്സ്ചേഞ്ച് ഓഫറിലൂടെ ഇളവ് നേടാനും സാധിക്കും. മെയ് 31 വരെയാണ് ഓഫർ ലഭിക്കുന്നത്.
എക്സ്ചേഞ്ച് ഓഫറിൽ ആൻഡ്രോയിഡ് ഫോണുകൾ കൂടി കമ്പനി പരിഗണിക്കുന്നുണ്ട്. പഴയ ഫോണുകൾക്ക് 5,200 രൂപ മുതൽ 49,700 രൂപ വരെ എക്സ്ചേഞ്ച് മൂല്യം ലഭിക്കും. സാംസങ്ങ്, ഷവോമി, വൺ പ്ലസ്, മറ്റ് ബ്രാൻഡുകൾ എന്നിവയുടെ ഫോണുകളാണ് ആപ്പിൾ സ്വീകരിക്കുന്നത്.
ആപ്പിൾ ഇന്ത്യ ഓൺലൈൻ സ്റ്റോറിലാണ് ഈ ഓഫർ ലഭ്യമാകുന്നത്. ട്രേഡ്- ഇൻ പ്രക്രിയ പൂർത്തിയായാൽ ഉപയോക്താക്കൾക്ക് പുതിയ ഐഫോണിന് ഓർഡർ നൽകാൻ സാധിക്കും. ട്രേഡ്- ഇൻ സേവനം ലഭ്യമാകുന്ന സ്ഥലങ്ങളിൽ പിക്കപ്പ്, ഡെലിവറി സൗകര്യങ്ങൾ എന്നിവ ആപ്പിൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
Post Your Comments