Latest NewsNewsIndia

ജമ്മു കശ്മീരില്‍ ബോംബുകളുമായി എത്തിയ ഡ്രോണ്‍ വെടി വെച്ചിട്ടു: അമര്‍നാഥ് യാത്രയ്‌ക്കെതിരെ ആക്രമണം നടത്താനെന്ന് പോലീസ്

ജമ്മു കശ്മീർ: കശ്മീരില്‍ ബോംബുകളുമായി എത്തിയ ഡ്രോണ്‍ പോലീസ് വെടി വെച്ചിട്ടു. കത്വയിലെ രാജ്ബാഗ് പോലീസ് സ്‌റ്റേഷന് സമീപം നടന്ന സംഭവത്തിൽ, ഏഴ് യു.ജി.സി.എല്‍ ഗ്രനേഡുകളും ഏഴ് മാഗ്നെറ്റിക് ബോംബുകളും ഘടിപ്പിച്ചെത്തിയ ഡ്രോണാണ്, പോലീസ് വെടി വെച്ചിട്ടത്. മേഖലയിൽ അമര്‍നാഥ് യാത്രയുടെ പശ്ചാത്തലത്തില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.

അതേസമയം, അമര്‍നാഥ് യാത്രയ്‌ക്കെതിരെ ഭീകരരുടെ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന് കത്വ എസ്.എസ്‌.പി ആര്‍.സി. കോട്വാല്‍ വ്യക്തമാക്കി. അമര്‍നാഥ് യാത്രയ്‌ക്കെതിരെ ആക്രമണം നടത്തുന്നതിന് വേണ്ടിയാകും, ഡ്രോണുപയോഗിച്ച് ബോംബുകളും മറ്റും കടത്താനുള്ള ശ്രമമുണ്ടായതെന്നും ആര്‍.സി. കോട്വാല്‍ പറഞ്ഞു. ഡ്രോൺ കണ്ടെത്തിയത് സംബന്ധിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാജ്ബാഗ് മേഖലയില്‍ ഞായറാഴ്ച രാവിലെ പരിശോധന നടത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button