കൊല്ലം: വളർത്തുനായയുടെ നഖം പോറി പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന ഒന്‍പതു വയസ്സുകാരന്‍ മരിച്ചു. പോരുവഴി നടുവിലേമുറി ജിതിന്‍ ഭവനത്തില്‍ ജിഷ-സുഹൈല്‍ ദമ്പതിമാരുടെ മകന്‍ ഫൈസലാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. ഒരുമാസം മുന്‍പ് വളര്‍ത്തുനായയുടെ നഖംകൊണ്ട് കൈത്തണ്ടയില്‍ പോറലേറ്റിരുന്നു. എന്നാൽ, കുട്ടിയുടെ മാതാപിതാക്കൾ ഇത് കാര്യമാക്കിയില്ല. പ്രതിരോധ കുത്തിവെപ്പ് എടുത്തതുമില്ല. കുത്തിവെയ്‌പ്പെടുക്കാൻ മടിച്ചതാണ് മരണത്തിലേക്ക് നയിച്ചത്.
ഫൈസലിന് മുറിവേറ്റതിന് ശേഷം മുത്തച്ഛനെ ഇതേ പട്ടി കടിച്ചു. അദ്ദേഹം പ്രതിരോധ കുത്തിവെപ്പെടുത്തു. എന്നാല്‍, ഫൈസലിന് ചെറിയ മുറിവ് ആയിരുന്നതിനാൽ വീട്ടുകാർ കാര്യമാക്കിയില്ല. എന്നാല്‍, ദിവസങ്ങള്‍ക്ക് മുന്‍പ് മുത്തച്ഛന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിൽ തിരിച്ചെത്തിയ ഫൈസലിന് ശാരീരിക അസ്വസ്ഥതകൾ പ്രകടമായി തുടങ്ങി. പനിയും അസ്വസ്ഥതയും വർദ്ധിച്ചതോടെ, ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
അവിടത്തെ ശിശുരോഗവിദഗ്ധന് സംശയം തോന്നി രക്തപരിശോധന നടത്തിയപ്പോഴാണ് പേവിഷബാധയേറ്റതായി കണ്ടെത്തിയത്. തുടര്‍ന്ന് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിൽ കഴിയവേയാണ് മരണം.
Post Your Comments