മസ്കത്ത്: രാജ്യത്തേക്ക് മരുന്നുമായി എത്തുന്നവർ ഡോക്ടറുടെ കുറിപ്പടി കൈവശം കരുതണമെന്ന് ഒമാൻ. എയർപോർട്ട്സ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. മരുന്ന് നിർദ്ദേശിച്ചുകൊണ്ടുള്ള രേഖകളില്ലാതെ നിരവധി പേരാണ് രാജ്യത്തേക്ക് വ്യത്യസ്ത മരുന്നുകൾ കൊണ്ടുവരുന്നത്.
റോയൽ ഒമാൻ പൊലീസ് പരിശോധനയിൽ ഇവ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അധികൃതർ ഇത്തരമൊരു മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഒമാനിലേക്ക് സർവ്വീസ് നടത്തുന്ന മുഴുവൻ വിമാന കമ്പനികൾക്കും ഇക്കാര്യം വ്യക്തമാക്കി അധികൃതർ സർക്കുലർ കൈമാറി.
വിമാനത്താവളത്തിൽ പരിശോധന ശക്തമാക്കിയതോടെ രേഖകളില്ലാതെ മരുന്നുമായി യാത്ര ചെയ്യുന്നവർ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
Post Your Comments