Latest NewsNewsIndia

ഹിജാബ് ധരിച്ച വിദ്യാർത്ഥിനികളെ ക്ലാസ് മുറിയിലും ലൈബ്രറിയിലും പ്രവേശിക്കുന്നതിൽ നിന്ന് വിലക്കി മംഗലാപുരം സർവ്വകലാശാല

മംഗലാപുരം: കർണ്ണാടകയിലെ മംഗലാപുരം സർവ്വകലാശാലയിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികൾക്ക് വിലക്ക്. മെയ് 28 ശനിയാഴ്ച ഹിജാബ് ധരിച്ചെത്തിയ പന്ത്രണ്ട് വിദ്യാർത്ഥിനികളെയാണ് കോളേജ് അധികൃതർ വിലക്കിയത്. ക്ലാസ് മുറികളിൽ പ്രവേശിക്കുന്നതിന് മുമ്പ് പെൺകുട്ടികളോട് ഹിജാബ് അഴിക്കാൻ പ്രിൻസിപ്പൽ അനസൂയ റായി ആവശ്യപ്പെട്ടെങ്കിലും ഇവർ ഇതിന് തയ്യാറായില്ല. തുടർന്ന്, ഇവർ ലൈബ്രറിയിലേക്ക് പോയി.

എന്നാൽ, ഇവർക്ക് അവിടെയും പ്രവേശനം നിഷേധിച്ചു. ക്ലാസ് മുറിയിലും ലൈബ്രറിയിലും പ്രവേശനം ലഭിക്കാതെ വന്നതോടെ, ഇവർ വീടുകളിലേക്ക് മടങ്ങി. ക്ലാസിലും ലൈബ്രറിയിലും ഹിജാബ് ധരിക്കാൻ അനുവദിക്കില്ലെന്ന് കോളേജ് വികസന സമിതി വെള്ളിയാഴ്ച തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച് വിദ്യാർത്ഥിനികൾക്ക് അറിയിപ്പും നൽകിയതാണ്. വിദ്യാർത്ഥിനികൾക്ക് ഹിജാബ് ധരിച്ച് കാമ്പസിലേക്ക് വരാം, എന്നാൽ ക്ലാസ് മുറികളിലേക്കോ ലൈബ്രറിയിലേക്കോ പ്രവേശിക്കുന്നതിന് മുമ്പ് ഹിജാബ് അഴിച്ചുമാറ്റണമെന്നായിരുന്നു വൈസ് ചാൻസലർ സുബ്രഹ്മണ്യ യദപടിത്തായ പറഞ്ഞത്. ഭൂരിഭാഗം പെൺകുട്ടികളും ഇതിന് തയ്യാറായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button