ഇന്ത്യയുടെ ഡിജിറ്റൽ കറൻസിയുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത വരുത്തി ആർബിഐ. രാജ്യം പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസിയെ കുറിച്ച് ആർബിഐയുടെ വാർഷിക റിപ്പോർട്ടിലാണ് കൂടുതൽ വ്യക്തത വരുത്തിയത്.
രാജ്യത്ത് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സിബിഡിസി) ആണ് അവതരിപ്പിക്കുന്നത്. ഗ്രേഡഡ് സമീപനത്തിലൂടെയാകും സിബിഡിസിയുടെ അവതരണം.
രാജ്യത്തിന്റെ ധനനയം, സാമ്പത്തിക സ്ഥിരത, പേയ്മെന്റ് സംവിധാനങ്ങൾ എന്നിവയ്ക്ക് കോട്ടം തട്ടാത്ത രീതിയിലായിരിക്കും സിബിഡിസി പുറത്തിറങ്ങുക. നിലവിൽ, സിബിഡിസിന്റെ ഗുണദോഷങ്ങൾ പരിശോധിക്കുകയാണ് ആർബിഐ. ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന രൂപയുടെ ഡിജിറ്റൽ പതിപ്പായ സിബിഡിസി നടപ്പ് സാമ്പത്തിക വർഷം തന്നെ പുറത്തിറങ്ങാനാണ് സാധ്യത.
Post Your Comments