ഗാന്ധിനഗർ: കഴിഞ്ഞ എട്ടു വർഷത്തിൽ, ജനങ്ങൾക്ക് തലകുനിക്കേണ്ടി വന്ന യാതൊന്നും താൻ ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്കോട്ടിൽ, പുതുതായി പണികഴിപ്പിച്ച മധുശ്രീ ആശുപത്രി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജനങ്ങളുടെ പരിശ്രമങ്ങളും സർക്കാരിന്റെ പരിശ്രമവും കൂടിച്ചേരുമ്പോൾ, സേവനം ചെയ്യാനുള്ള നമ്മുടെ ശക്തി വർദ്ധിക്കും. ഏറ്റവും നല്ല ഉദാഹരണമാണ് ഈ ആശുപത്രി. ബാപ്പുജിയും സർദാർ വല്ലഭായി പട്ടേലും സ്വപ്നം കണ്ട ഇന്ത്യ പടുത്തുയർത്താൻ കഴിഞ്ഞ എട്ടു വർഷമായി നമ്മൾ ആത്മാർത്ഥമായി പരിശ്രമിക്കുന്നു. ദരിദ്രനും, ദളിതനും, സ്ത്രീകളും സ്വയംപ്രാപ്തി നേടിയ ഒരു ഭാരതമാണ് ഗാന്ധിജി വിഭാവനം ചെയ്തിരുന്നത്. കഴിഞ്ഞ ഒരു വർഷത്തിൽ, നാണക്കേട് കൊണ്ട് ജനങ്ങൾക്ക് തലകുനിക്കേണ്ടി വരുന്ന യാതൊരു പ്രവർത്തിയും ഞാൻ ചെയ്തിട്ടില്ല’- പ്രധാനമന്ത്രി വ്യക്തമാക്കി.
മഹാമാരി ആരംഭിച്ചപ്പോൾ, പാവപ്പെട്ടവർ ആഹാരത്തിന് ക്ഷാമം അനുഭവിച്ചു. അപ്പോൾ നമ്മൾ രാജ്യത്തുടനീളം ധാന്യശേഖരണ ശൃംഖലകൾ തുറന്നുവെന്നും നരേന്ദ്ര മോദി ഓർമ്മിപ്പിച്ചു. സ്ത്രീകളുടെയും കർഷകരുടെയും കൈകളിലേക്ക് നേരിട്ട് പണമെത്തിക്കാൻ സർക്കാരിന് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments