ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ എണ്ണവില കത്തിക്കയറുന്നു. വാരാന്ത്യം എണ്ണവില 110 ഡോളറിന് അടുത്തായിരുന്നെങ്കില്‍ ഇന്നത് 120 ഡോളറിനോട് അടുക്കുകയാണ്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ എക്സൈസ് നികുതി കുറച്ചിരുന്നെങ്കിലും ഇന്ധനവിലയിലെ പതിവ് കയറ്റം അധികം വൈകില്ലെന്നു സൂചന ശക്തമാകുന്നു.
137 ദിവസങ്ങളോളം വില ഉയര്‍ത്താതിരുന്ന രാജ്യത്തെ പ്രാദേശിക കമ്പനികള്‍ 16 ദിവസം കൊണ്ട് ഇന്ധനവില ലിറ്ററിന് 10 രൂപ വര്‍ദ്ധിപ്പിച്ചു. കുതിച്ചുയരുന്ന പണപ്പെരുപ്പം നേരിടുന്നതിനായി ഇക്കഴിഞ്ഞ മേയ് 21നാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. എക്‌സൈസ് തീരുവയിലെ ഇടപെടലോടെ പെട്രോള്‍ ലിറ്ററിന് എട്ട് രൂപയും, ഡീസല്‍ ലിറ്ററിന് ആറ് രൂപയും കുറച്ചു. ഇതോടെ, പെട്രോള്‍ ലിറ്ററിന് 9.50 രൂപയും, ഡീസല്‍ ലിറ്ററിന് ഏഴു രൂപയും വില കുറയുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍, കേന്ദ്രത്തിനു പിന്നാലെ സംസ്ഥാന സര്‍ക്കാരും നികുതി കുറച്ചു. പെട്രോള്‍ നികുതി 2.41 രൂപയും, ഡീസലിന് 1.36 രൂപയുമാണ് കുറച്ചത്. ഇതോടെ, ഫലത്തില്‍ സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 10.52 രൂപയും, ഡീസല്‍ ലിറ്ററിന് 7.40 രൂപയും കുറഞ്ഞു.
Post Your Comments