കോട്ടയം: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ, രൂക്ഷവിമർശനവുമായി മുൻ എംഎൽഎ പി.സി. ജോര്‍ജ്. സര്‍ക്കാരിന്‍റെ തൃക്കാക്കര നാടകം പുറത്തായെന്നും ഞായറാഴ്ചത്തെ ചോദ്യം ചെയ്യല്‍ നാടകത്തിന് പിന്നില്‍, മുഖ്യമന്ത്രി പിണറായി വിജയനാണെന്നും പി.സി. ജോർജ് ആരോപിച്ചു. വിദ്വേഷ പ്രസംഗക്കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ, ചോദ്യം ചെയ്യലിനു ഹാജരാകാൻ പൊലീസ് നോട്ടിസ് നൽകിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഞായറാഴ്ച തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽവച്ച്, തനിക്കെതിരായ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുമെന്നായിരുന്നു പി.സി. ജോര്‍ജ് ജയിൽ മോചിതനായശേഷം വ്യക്തമാക്കിയത്. എന്നാൽ, കേസുമായി ബന്ധപ്പെട്ട് ഞായറാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാൻ പൊലീസ് നോട്ടിസ് നൽകുകയായിരുന്നു. ഇതേത്തുടർന്ന്, പി.സി. ജോർജിനു തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനാകില്ല.
സ്വകാര്യ കമ്പനിയിലെ എന്‍ജിനീയറേയും കുടുംബത്തേയും കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി
കേസിൽ പൊലീസ് നടത്തുന്ന അന്വേഷണവുമായി സഹകരിക്കണമെന്ന് പി.സി. ജോർജിന്റെ ജാമ്യവ്യവസ്ഥയിൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ചോദ്യം ചെയ്യലിനു ഹാജരാകാതിരുന്നാൽ, ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന കുറ്റം പി.സി. ജോർജിനെതിരെ ചുമത്താൻ, പൊലീസിനും പ്രോസിക്യൂഷനും സാധിക്കും. ഞായറാഴ്ച രാവിലെ 11 മണിക്കാണ് പി.സി. ജോര്‍ജിനെ ചോദ്യം ചെയ്യുന്നത്. കേസിൽ ശബ്ദപരിശോധന നടത്തേണ്ടതുണ്ടെന്നും പൊലീസ് നോട്ടിസിൽ പറയുന്നു.
Post Your Comments