
മണ്ണുത്തി: ആറുവരിപാതയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ കാറിടിച്ചിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കാളത്തോട് കൃഷ്ണാപുരം കുന്നമ്പത്ത് സന്തോഷ് (45) ആണ് മരിച്ചത്.
ഇന്നലെ വൈകീട്ട് ഏഴിന് വെട്ടിക്കലിൽ പെട്രോൾ പമ്പിനു മുന്നിലാണ് സംഭവം. പാലക്കാട് നിന്നും തൃശൂർക്ക് വരികയായിരുന്ന കാറാണ് യാത്രക്കാരനെ ഇടിച്ചത്.
Read Also : ദുരഭിമാനക്കൊല: അന്യമതത്തിൽപ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ച യുവാവിനെ കൊലപ്പെടുത്തി സഹോദരൻ, നാട് സംഘർഷഭരിതം
ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments