Latest NewsKeralaNews

മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: അപലപിച്ച് കെ.സുരേന്ദ്രന്‍

ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

തിരുവനന്തപുരം: ബി.ജെ.പി പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍. മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും സംഭവത്തില്‍, നടപടിയെടുക്കാന്‍ ജില്ലാ പ്രസിഡന്റിനോട് ആവശ്യപ്പെട്ടെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Read Also: മോദിയുടെ ഭരണത്തിൽ ഇന്ത്യ സുരക്ഷിതം, വികസന സ്വപ്‌നങ്ങൾ യാഥാർഥ്യമാകുന്നു: ജെപി നദ്ദ

വിവാദ പ്രസംഗക്കേസിൽ ജയില്‍ മോചിതനായ പി.സി.ജോര്‍ജിനെ സ്വീകരിക്കാനെത്തിയ ബി.ജെ.പി പ്രവര്‍ത്തകരാണ് ഇന്നലെ, പൂജപ്പുര ജയിലിന് മുന്‍പില്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചത്. ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ബി.ജെ.പി പ്രവര്‍ത്തകരായ കൃഷ്ണകുമാര്‍, പ്രണവ് എന്നിവര്‍ക്കെതിരെയാണ് മനഃപൂര്‍വം ആക്രമിക്കല്‍, തടഞ്ഞുവയ്ക്കല്‍, അസഭ്യം വിളിക്കല്‍ എന്നീ കേസുകൾ ചുമത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button