കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ, പ്രതികരണവുമായി നടൻ ഹരീഷ് പേരടി. വൈകിവന്ന പ്രഖ്യാപനത്തിനെതിരെയാണ് ഹരീഷ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചത്. വെട്ടലും തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും കഴിഞ്ഞ് അവസാന പട്ടികയിൽ സ്ഥാനം കിട്ടിയ എല്ലാ അവാർഡ് ജേതാക്കൾക്കും ആശംസകൾ നേരുന്നുവെന്ന് അദ്ദേഹം കുറിച്ചു. ആൺ വിഭാഗത്തിലെ ഡബ്ബിംങ്ങ് ജേതാവായി ജൂറി കണ്ടെത്തിയ ആൾക്ക് പകരം മറ്റൊരു ആളെ ചേർക്കാഞ്ഞത് കേരളത്തിലെ ആൺ ഡബ്ബിംങ്ങ് ആർട്ടിസ്റ്റുകളെ മുഴുവൻ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം വിമർശിച്ചു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
സാധാരണ രീതി തലേന്ന് അവാർഡുകളുടെ ലീസ്സ് സമർപ്പിക്കും…രാവിലെ 10 മണി വരെ നീളുന്ന അവാർഡ് കമ്മറ്റിക്കു പുറത്തുള്ള ഉന്നത തല ചർച്ച..11മണിക്ക് അവാർഡ് പ്രഖ്യാപനം…ഈ പ്രാവിശ്യം രാഷ്ട്രിയ സാഹചര്യം കുറച്ച് കഠിനമായിരുന്നു…അതുകൊണ്ടാണ് അവാർഡ് കമ്മറ്റിക്കു പുറത്തുള്ള ഉന്നത തല ചർച്ച വൈകുന്നേരം 3 മണി വരെ നീണ്ടത്…
ഏതായാലും വെട്ടലും തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും കഴിഞ്ഞ് അവസാന പട്ടികയിൽ സ്ഥാനം കിട്ടിയ എല്ലാ അവാർഡുജേതാക്കൾക്കും ആശംസകൾ..പക്ഷെ ആൺ വിഭാഗത്തിലെ ഡബ്ബിംങ്ങ് ജേതാവായി ജൂറി കണ്ടെത്തിയ ആൾക്ക് പകരം മറ്റൊരു ആളെ ചേർക്കാഞ്ഞത് കേരളത്തിലെ ആൺ ഡബ്ബിംങ്ങ് ആർട്ടിസ്റ്റുകളെ മുഴുവൻ അപമാനിക്കുന്നതിന് തുല്യമായി എന്ന് മാത്രം…എന്തായാലും ആചാരങ്ങളിൽ മുടക്കം വരുത്തണ്ട…എല്ലാം മുറപോലെ നടക്കട്ടെ..
Post Your Comments