റോബോട്ടിക് സ്റ്റാർട്ടപ്പായ ജെൻ റോബോട്ടിക്സിൽ 20 കോടിയുടെ നിക്ഷേപം. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പാണ് ജെൻ റോബോട്ടിക്സ്. ചെന്നൈ ആസ്ഥാനമായ ആഗോള ടെക്നോളജി കമ്പനിയായ ‘സോഹോ’യിൽ നിന്നാണ് 20 കോടി രൂപയുടെ മൂലധന ഫണ്ട് നേടിയത്.
മാൻഹോൾ വൃത്തിയാക്കുന്ന റോബോട്ടുകളെയാണ് ഈ സ്റ്റാർട്ടപ്പിലൂടെ വികസിപ്പിച്ചെടുത്തത്. ലോകത്താദ്യമായി മാൻഹോൾ വൃത്തിയാക്കുന്ന റോബോട്ടുകളെ വികസിപ്പിച്ചത് ജെൻ റോബോട്ടിക്സാണ്. ‘ബാൻഡിക്കൂട്ട്’ എന്ന പേരിലുള്ള ഈ റോബോട്ടുകൾ ഇന്ന് ലോക പ്രശസ്തമാണ്. വിദേശ നഗരങ്ങളിൽ പോലും ഇത് ഉപയോഗിക്കുന്നുണ്ട്.
Also Read: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു : വിവിധ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
മാൻഹോളുകൾ വൃത്തിയാക്കാൻ ഇറങ്ങുന്നവർ ശ്വാസം മുട്ടി മരിക്കുന്നത് പതിവാകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഒരു കൂട്ടം എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ റോബോട്ട് എന്ന ആശയം മുന്നോട്ടുവെച്ചത്. 2017 ലാണ് തിരുവനന്തപുരം ആസ്ഥാനമായി ജെൻ റോബോട്ടിക്സ് കമ്പനിയായി മാറിയത്. ‘ബാൻഡിക്കൂട്ട്’ റോബോട്ടിന് പുറമെ, മെഡിക്കൽ റീഹാബിലിറ്റേഷന് സഹായിക്കുന്ന റോബോട്ടും കമ്പനി വികസിപ്പിച്ചിട്ടുണ്ട്.
Post Your Comments