യാത്ര ചെയ്യുന്നതിനിടെ ഛര്‍ദ്ദിക്കാന്‍ തോന്നുന്നത് മിക്കവരിലും കണ്ടു വരുന്ന ഒരു പ്രശ്‌നമാണ്. ഇത് സ്ത്രീകളിലാണ് കൂടുതലായുള്ളതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. മരുന്നുകള്‍ പോലും കഴിച്ചിട്ടും ഈ അവസ്ഥ മാറാത്തവരുണ്ട്. യാത്ര പുറപ്പെടുന്നതിന് മുന്‍പ് അവോമിന്‍ പോലുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നവരും കുറവല്ല. എന്നാല്‍, മരുന്നുകളെക്കാള്‍ നല്ലത് പ്രകൃതി ദത്തമായ മാര്‍ഗങ്ങള്‍ തന്നെയാണ്.
യാത്രയ്ക്കിടെ ഏലയ്ക്ക ചവയ്ക്കുന്നത് ഏറെ നല്ലതാണ്. യാത്രയ്ക്കിടെ ഛര്‍ദ്ദിക്കാന്‍ വരുന്നുവെന്ന് തോന്നിയാല്‍ രണ്ട് ഏലയ്ക്ക എടുത്ത വായിലിട്ട് ചെറുതായി ചവയ്ക്കുക. പെട്ടെന്ന് ചവയ്ച്ചിറക്കരുത്. സ്വന്തം വാഹനമാണെങ്കില്‍ നിർത്തി അല്പം വിശ്രമിച്ച ശേഷം യാത്ര തുടരാം.
Read Also : വയർ വീർക്കൽ അലട്ടുന്നുണ്ടോ? എങ്കിൽ ഈ വഴികൾ പരീക്ഷിക്കൂ
നാരങ്ങ ഉപയോഗിക്കുന്നതും യാത്രയ്ക്കിടെയുള്ള ഛര്‍ദ്ദില്‍ ഒഴിവാക്കാന്‍ ഏറെ നല്ലതാണ്. നാരങ്ങ ചെറുതായി മുറിച്ച് കുരുമുളക് പൊടി ചേര്‍ത്ത് കയ്യില്‍ കരുതുക. യാത്രയ്ക്കിടെ ഛര്‍ദ്ദിക്കാന്‍ വരുന്നുവെന്ന് തോന്നിയാല്‍ ഇത് ചവയ്ക്കുന്നത് ഏറെ നല്ലതായിരിക്കും. ഇത്തരത്തിലുള്ള മുന്‍ കരുതലെടുക്കുമ്പോള്‍ മരുന്നുകള്‍ പ്രത്യേകം കഴിക്കണമെന്നില്ല. അങ്ങനെ കഴിച്ചാല്‍ ഫലം നഷ്ടമാകുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
Post Your Comments