ഭക്ഷണം കഴിച്ചതിനു ശേഷം പലരെയും അലട്ടുന്ന പ്രശ്നമാണ് വയർ വീർക്കൽ. ഇത് അസ്വസ്ഥത ഉണ്ടാക്കുന്നതിനാൽ ഭക്ഷണത്തോടുള്ള താൽപര്യം പോലും നഷ്ടപ്പെടാൻ കാരണമാകുന്നു. എന്നാൽ, ഭക്ഷണശേഷമുള്ള വയർ വീർക്കൽ തടയാൻ ഈ മാർഗങ്ങൾ പരീക്ഷിച്ചു നോക്കുക.
ഭക്ഷണം കഴിച്ചതിനു ശേഷം അൽപ സമയം നടക്കുന്നത് ഉള്ളിൽ കുടുങ്ങി കിടക്കുന്ന വായുവിനെ പുറത്തുവിടാനുള്ള ഏറ്റവും നല്ല മാർഗമാണ്. വേഗത്തിൽ 10 മുതൽ 20 ചുവട് നടക്കുക.
Also Read: ബസില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം : ഒരാൾ അറസ്റ്റിൽ
മല്ലി, പെരുംജീരകം, ജീരകം എന്നിവ തുല്യ അളവിലെടുത്തതിനുശേഷം നന്നായി ചതയ്ക്കുക. കുറച്ച് കുരുമുളക് കൂടി ചേർത്ത് 6-8 മിനിറ്റ് തിളപ്പിക്കുക. വയർ വീർക്കൽ അനുഭവപ്പെടുമ്പോൾ ഈ വെള്ളം കുടിക്കുന്നത് നല്ലതാണ്.
വയർ വീർക്കൽ അനുഭവപ്പെടുന്നവർ ഇഞ്ചിയും നാരങ്ങയും ചേർത്ത വെള്ളം കുടിക്കുന്നത് ഉത്തമമാണ്. ഇത് ദഹനം വേഗത്തിലാക്കുകയും അസിഡിറ്റി കുറയ്ക്കുകയും ചെയ്യും.
Post Your Comments