ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. അനന്തനാഗിലെ ബിജ്ബിഹാര മേഖലയിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത്, ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചത്. ഇതിനിടെ, ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിവെച്ചു. തുടര്‍ന്ന്, സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.
Read Also: കോണ്‍ഗ്രസിന്റെ വക്കീലായി സുരേഷ് ഗോപി: എന്തോ കളി നടക്കുന്നുണ്ടെന്ന് മന്ത്രി പി രാജീവ്
കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെത്തി. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരാണ് മരിച്ചത് എന്ന് കശ്മീര്‍ ഐജിപി സ്ഥിരീകരിച്ചു. അവന്തിപോറയിലെ ദോഗ്രിപോര സ്വദേശിയായ യാവര്‍ അയൂബ് ദാര്‍, അനന്ത്നാഗ് ചക്വാങ്കുണ്ഡ് സ്വദേശിയായ ഇഷ്ഫാഖ് അഹ് ഗാനി എന്നിവരാണ് മരിച്ചത്. ഇരുവരും നിരവധി ഭീകര കുറ്റകൃത്യങ്ങളില്‍ പങ്കാളികളാണെന്നും പോലീസ് കണ്ടെത്തി.
Post Your Comments