തിരുവനന്തപുരം: ഇടതുപക്ഷത്തെ പുകഴ്ത്തിക്കൊണ്ട് കാക്കനാട് കലക്ടറേറ്റ് ജംക്‌ഷനിലൂടെ ഒരു വാഹനം കടന്നു പോയതോടെ മുനിസിപ്പല്‍ ഓപ്പണ്‍ എയര്‍ സ്റ്റേജിലെ പ്രസംഗം അവസാനിപ്പിച്ച് എ.കെ ആന്റണി. വികസനത്തിന്റെ വര്‍ണക്കുടമാറ്റം സൃഷ്ടിച്ച ഇടതുപക്ഷമെന്ന അനൗൺസ്മെന്റ് കേട്ടതോടെയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
Also Read:ഓട്ടോറിക്ഷയിൽ കാർ ഇടിച്ച് അപകടം : ഓട്ടോ ഡ്രൈവർക്ക് പരിക്ക്
‘എന്റെ പൊന്നേ ഇങ്ങനെയൊക്കെ പറയാമോ, കേരളത്തില്‍ വികസന വിരോധത്തിന്റെ ട്രോഫി ആര്‍ക്കെങ്കിലും കൊടുക്കണമെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമാണ് അതിനര്‍ഹത. കേരളത്തിന്റെ വികസനം തകര്‍ത്ത പാര്‍ട്ടിയാണു സിപിഎം’, എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വീണ്ടും പ്രസംഗം ആരംഭിച്ചത്.
‘ഭരണത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന നിങ്ങള്‍ അര്‍ഹിക്കുന്നത് പിറന്നാള്‍ സമ്മാനമല്ല, ശക്തമായ താക്കീതാണ്. 99 സീറ്റ് കിട്ടിയതു പോരേ, നന്നായി ഭരിക്കാന്‍? അതിനു പകരം ഉത്തരവാദിത്തം വലിച്ചെറിഞ്ഞ്, ഭരണം ചീഫ് സെക്രട്ടറിയെയും കലക്ടര്‍മാരെയും ഏല്‍പിച്ച്, മന്ത്രിസഭ ഒന്നടങ്കം തൃക്കാക്കരയില്‍ തമ്പടിച്ചിരിക്കുന്നതു തെറ്റാണ്. ക്രിമിനല്‍ കുറ്റമാണ്. നിങ്ങള്‍ അര്‍ഹിക്കുന്നതു ദുര്‍ഭരണത്തിനുള്ള താക്കീതാണ്. ഷോക്ക് ട്രീറ്റ്മെന്റാണ്’, ആന്റണി കൂട്ടിച്ചേർത്തു.
Post Your Comments