ThiruvananthapuramLatest NewsKeralaNattuvarthaNews

പൊലീസ് സ്റ്റേഷനില്‍ പെട്രോള്‍ ഒഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

പാലോട് സ്വദേശി ഷൈജു (47)വാണ് മരിച്ചത്

തിരുവനന്തപുരം: ആര്യനാട് പൊലീസ് സ്റ്റേഷനില്‍ പെട്രോള്‍ ഒഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. പാലോട് സ്വദേശി ഷൈജു (47)വാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ഭാര്യയെ കാണാനില്ല എന്ന് പരാതി നല്‍കാനാണ് ഷൈജു പൊലീസ് സ്റ്റേഷനില്‍ എത്തിയത്. യുവതിയുടെ പേരും മേല്‍വിലാസവും കാണിച്ച്‌ പരാതി നല്‍കാന്‍ എസ്‌ഐ ആവശ്യപ്പെട്ടതോടെ ഷൈജു സ്റ്റേഷന് പുറത്തേക്ക് പോയി. തുടര്‍ന്ന്, ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം തിരികെ സ്റ്റേഷനിലേക്ക് കയറി. എസ്‌.ഐ എല്‍.ഷീന സ്റ്റേഷന്റെ മുന്നിലേക്ക് എത്തിയ ഉടനെ ലൈറ്റര്‍ കത്തിച്ച്‌ ദേഹത്ത് തീകൊളുത്തുകയായിരുന്നു.

Read Also : ഇംഗ്ലീഷില്‍ ‘ഫക്റ്റ്‌സ്’ എന്ന് ഉച്ചരിക്കുന്ന വാക്ക് ഇല്ല: ഇടത് ഇടത് സഹയാത്രികനെ തിരുത്തി എന്‍.എസ് മാധവന്‍

എസ്‌ഐയും മറ്റ് പൊലീസുകാരും ചേര്‍ന്ന് ദേഹത്ത് വെള്ളമൊഴിച്ച്‌ തീയണച്ച ശേഷം ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ഷൈജു മദ്യലഹരിയില്‍ ആയിരുന്നെന്ന് പൊലീസ് പറയുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button