![](/wp-content/uploads/2022/05/dd-294.jpg)
കൊച്ചി: വിവാദ പ്രസംഗത്തിൽ മുൻ എം.എൽ.എ പി.സി. ജോര്‍ജിന്റെ അറസ്റ്റ് സംസ്ഥാന സര്‍ക്കാരിന്റെ ക്രൈസ്തവ വിരുദ്ധതയാണെന്ന ബി.ജെ.പി വാദത്തിനെതിരെ മാധ്യമ പ്രവർത്തകൻ ഹാഷ്മി താജ് ഇബ്രാഹിം.
പി.സി. ജോര്‍ജിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയിലാണ് ‘വിചാരധാര’ ഉയര്‍ത്തിക്കാണിച്ച് മാധ്യമ പ്രവര്‍ത്തകന്‍ വി.വി രാജേഷിന് മറുപടി നല്‍കിയത്.
‘നിങ്ങളുടെ ക്രൈസ്തവ സ്‌നേഹം, നിങ്ങളുടെ ആചാര്യന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്, ഗോള് വാള്‍ക്കര്‍. ആന്തരിക ഭീഷണികള്‍ എന്ന തലക്കെട്ടില്‍. അങ്ങ് വായിച്ചിട്ടുണ്ടാകുമല്ലോ. അതില്‍ ബി.ജെ.പിക്ക് ഇപ്പോഴും പശ്ചാത്താപം ഉണ്ടോ’- എന്ന് ചര്‍ച്ചക്കിടെ ഹാഷ്മി പറഞ്ഞു. ‘ഹാഷ്മി വിഷയം മാറ്റണ്ട, ഹാഷ്മിയുടെ ആ വേല കയ്യിലിരിക്കട്ടെ, ഈ ചര്‍ച്ചയില്‍ അത് വേണ്ട’- എന്നാണ് ഇതിന് രാജേഷ് മറുപടി പറയുന്നത്.
ഇതിന് മറുമടിയായി നിങ്ങളുടെ ക്രൈസ്തവ സ്‌നേഹത്തിന്റെ കാപട്യം തുന്നുപറയുക മാത്രമാണ് ഞാന്‍ ചെയ്യുന്നതെന്നാണ് ഹാഷ്മി പറയുന്നത്. ഞങ്ങളുടെ ക്രൈസ്തവ സ്‌നേഹത്തിന്റെ അളവുകോല്‍ താങ്കളുടെ കയ്യിലില്ലെന്ന് രാജേഷ് വീണ്ടും പറഞ്ഞപ്പോള്‍, വിചാരധാര ഉയര്‍ത്തിക്കാണിച്ച് ‘അളവുകോല്‍ ഈ പുസ്തകമാണെ’ന്ന് ഹാഷ്മി ആവര്‍ത്തിച്ചു.
Post Your Comments