അബുദാബി: ഓൺലൈൻ പ്ലാറ്റ്‌ഫോമായ സൂം ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി യുഎഇ. പ്ലാറ്റ്‌ഫോമിൽ അപാകതകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് യുഎഇ ഡിജിറ്റൽ റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.
ഉപയോക്താക്കളുടെ ഉപകരണങ്ങളെ ഈ അപാകതകൾ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി. പ്രോഗ്രാം അപ്ഡേറ്റ് ചെയ്യാനും ഏറ്റവും പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാനും അതോറിറ്റി ഉപയോക്തക്കളോട് അഭ്യർത്ഥിച്ചു.
Post Your Comments