Latest NewsIndia

300 ശ്ലോകങ്ങൾ മാറ്റിവച്ചിരിക്കുന്നത് കിണറിനു വേണ്ടി: ഗ്യാൻവാപിയെക്കുറിച്ച് ഹൈന്ദവ ഗ്രന്ഥങ്ങൾ നൽകുന്ന തെളിവുകൾ

ഗ്യാൻവാപി ഹിന്ദുക്കളുടെയാണോ അതോ ഇസ്ലാമിക വിശ്വാസികളുടെയാണോയെന്ന തർക്കം സോഷ്യൽ മീഡിയയിൽ കൊഴുക്കുകയാണ്. ഈ അവസരത്തിൽ ശ്രദ്ധേയമാവുകയാണ് കൃഷ്ണപ്രിയയുടെ ഫേസ്ബുക്ക് കുറിപ്പ്. ഹിന്ദുമത ഗ്രന്ഥമായ സ്കന്ദപുരാണത്തിൽ, ഗ്യാൻവാപിയെക്കുറിച്ചു കൃത്യമായി പ്രതിപാദിക്കുന്നത് കൃഷ്ണപ്രിയ ചൂണ്ടിക്കാട്ടുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം..

ഏകദേശം 400 വർഷങ്ങൾക്ക് മുമ്പ് ഓറംഗസേബ് കാശി വിശ്വനാഥ ക്ഷേത്രം അടിച്ചു പൊളിച്ച് തൽസ്ഥാനത്ത് ജ്ഞാന വാപിയെന്ന പേരിലൊരു മസ്ജിദ് പണിഞ്ഞു. പക്ഷെ മഹേശ്വരനെ കാത്തിരിക്കുന്ന നന്ദിയും ഒപ്പം ജ്ഞാന വാപിക്കിണറും 400 വർഷത്തിനപ്പുറം നടക്കാൻ പോകുന്ന ചില കണക്കെടുപ്പുകളെ കാത്ത് കൊണ്ട് അതേപടി നില നിന്നു..പൊതുവേ ഈ വക കൃത്യങ്ങൾ നടന്നു കഴിഞ്ഞാൽ സ്ഥലപ്പേരു മാറ്റുന്ന ഒരു പതിവുണ്ട്. പക്ഷെ എന്തുകൊണ്ടൊ നന്ദിയോടൊപ്പം ജ്ഞാന വാപിയും പേരു മാറാതെ തന്നെ തുടർന്നു. ഒരു പക്ഷെ ജനങ്ങൾക്ക് ആ പേരിനെ മറക്കാൻ തോന്നാത്തത് കൊണ്ടും അവർ ജീവൻ കളഞ്ഞും നന്ദിയെ സംരക്ഷിക്കാനും തുനിഞ്ഞത് കൊണ്ടുമാവണം’

എന്താണീ ജ്ഞാന വാപി ? എന്താണതിൻ്റെ പ്രാധാന്യം? അതിനെക്കുറിച്ചാണ് പറയാനുള്ളത്.

അതിനെക്കുറിച്ച് പറയുന്നത് സ്കന്ദ മഹാപുരാണത്തിലാണ്. 18 പുരാണങ്ങളിൽ വെച്ചേറ്റവും ബൃഹത്തായ പുരാണമാണ് സ്കാന്ദം .. സ്കന്ദപുരാണം തന്നെയാണ് കാശിയെക്കുറിച്ചറിയാനുള്ള ആധികാരിക ഗ്രന്ഥവും .. സ്കാന്ദത്തിൽ കാശിക്കായി കാശിഖണ്ഡമെന്ന പേരിൽ ഒരു പ്രത്യേക അദ്ധ്യായം തന്നെയുണ്ട്. അത് പ്രകാരം ശിവ പാർവ്വതി സാന്നിധ്യം സദാ നില നിൽക്കുന്നിടമാണ് കാശി എന്നാണ് വിശ്വാസം.

കാശിയിൽ ശിവൻ ജ്യോതിർലിംഗ രൂപത്തിൽ നിലകൊള്ളുന്നു എന്നും , ഈ ജ്യോതിർലിംഗത്തെ കാശിയുടെ ചുറ്റുവട്ടത്തെവിടെ നിന്ന് നോക്കിയാലും കാണാമായിരുന്നു എന്നും സ്കന്ദപുരാണം ഉദ്ഘോഷിക്കുന്നു. കുറച്ച് കൂടി വ്യക്തമാക്കിയാൽ കാശിയുടെ ചുറ്റളവിനെ പഞ്ചക്രോശം എന്നാണ് സ്കന്ദപുരാണം അടയാളപ്പെടുത്തുന്നത്. ഈ പഞ്ചക്രോശത്തിൻ്റെ ചുറ്റളവിനുള്ളിൽ എവിടെ നിന്ന് നോക്കിയാലും കാണാൻ സാധിക്കുന്നത്രയും വലിപ്പമുണ്ടായിരുന്നുവത്രേ ആ ലിംഗത്തിന്. ആ ലിംഗമാണോ കിണറിനുള്ളിൽ നിന്ന് കിട്ടിയത് എന്നതിലോ എങ്ങനെയായിരുന്നു മുമ്പുണ്ടായിരുന്ന ക്ഷേത്രമെന്നോ നമുക്ക് കൂടുതലറിവൊന്നുമില്ല. ഇനി ഉണ്ടാകാനും പോണില്ല . അതോണ്ട് ആ വിഷയം നമുക്ക് വിടാം.

ഇനി ജ്ഞാന വാപിയെക്കുറിച്ച് പുരാണമെന്ത് പറയുന്നു എന്ന് നോക്കാം. സ്കന്ദപുരാണത്തിൽ കാശിഖണ്ഡത്തിൽ 33 ആം അദ്ധ്യായത്തിൽ 300 ഓളം ശ്ലോകങ്ങളിൽ അഗസ്ത്യ- സ്കന്ദ സംവാദമായാണ് ജ്ഞാന വാപിയെക്കുറിച്ച് വിവരിക്കുന്നത് ,.300 ശ്ലോകങ്ങൾ ഒരു കിണറിന് വേണ്ടി മാറ്റിവെച്ചുവെന്ന് പറയുമ്പോൾ തന്നെ അതിൻ്റെ പ്രാധാന്യത്തെ കുറിച്ച് പ്രത്യേകം പറയണ്ട കാര്യമില്ലല്ലോ.

ജ്ഞാന വാപിയുടെ ഉദ്ഭവത്തെക്കുറിച്ച് സ്കാന്ദം പറയുന്നതിങ്ങനെ. ഈശ്വരൻ , ആദിലിംഗമായ ലിംഗോദ്ഭവ മൂർത്തിയുടെ രൂപമെടുത്തപ്പൊൾ , ആ ലിംഗോദ്ഭവ മൂർത്തിയുടെ ചൂടിനെ ശമിപ്പിക്കുവാൻ തൻ്റെ തൃശൂലം ഭൂമിയിലേക്കാഴ്ത്തുകയുണ്ടായി. അപ്പൊൾ ഉദ്ഭവിച്ച തീർത്ഥമാണ് ജ്ഞാനവാപി. വിശ്വേശ്വര ജ്യോതിർ ലിംഗത്തിൻ്റെ ദക്ഷിണ ഭാഗത്തായാണ് ഈശാനൻ തൻ്റെ ത്രിശൂലമാഴ്ത്തിയതത്രേ ! അപ്പോൾ കാശി വിശ്വേശ്വരൻ്റെ സ്ഥാനമെവിടെയാണ് എന്നതിന്റെ സൂചന സ്കന്ദപുരാണപ്രകാരം വളരെ കൃത്യമാണ്.

ജ്ഞാന വാപിയെ ജ്ഞാനോദമെന്നും ശിവതീർത്ഥമെന്നും സ്കാന്ദപുരാണം സംബോധന ചെയ്യുന്നുണ്ട്. ഈശ്വരൻ സ്വയം ജലരൂപമെടുത്ത് അജ്ഞാന ജാഢ്യത്തെ നശിപ്പിച്ച് ജ്ഞാനവാപനത്തെ ലക്ഷ്യമാക്കിയവതരിച്ചിടമാണ് ജ്ഞാന വാപിയെന്ന പേരിലറിപ്പെടുന്നത്. അപ്പൊൾ സ്കന്ദപുരാണപ്രകാരം ജ്ഞാന വാപിയെന്നാൽ സ്വയം പരമേശ്വര സ്വരൂപം തന്നെയാണ് ! ചുരുക്കത്തിൽ ജ്ഞാന വാപി വെറുമൊരു കിണറല്ല. അത് പ്രത്യക്ഷ ശിവൻ തന്നെയാണ്. അതിൽ നിറഞ്ഞത് വെറും വെള്ളമല്ല , ലോകർക്കു വേണ്ടിയുള്ള മഹേശ്വരൻ്റെ കാരുണ്യാമൃതമാണ്. തീർത്ഥമായി ഭക്തർക്ക് സദാ സേവ്യമാകേണ്ടിയിരുന്ന ആ ജലമാണ് ഇന്നോളം മാലിന്യത്തെക്കഴുകാനുപയോഗിച്ചിരുന്നത് എന്ന അറിവ് അങ്ങേയറ്റം വേദനാജനകം തന്നെയാണ് .

പക്ഷെ ഇനിയും പതം പറയുന്നതിലോ കഴിഞ്ഞതിനെയോർത്ത് പല്ലുകടിച്ചിട്ടൊ കാര്യമൊന്നുമില്ലല്ലോ. ഇനിയെന്ത് എന്നാണ് ചോദ്യം .. ഇത്രയും സംഭവിച്ചിട്ടുണ്ടെങ്കിൽ അത് നമുക്ക് , ഹിന്ദുവിന് , അവരുടെ പുണ്യഗ്രന്ഥമായ സ്കന്ദപുരാണത്തെ അറിയാതെ പോയത് കൊണ്ടു കൂടിയാണ്. ഹിന്ദു മൂർത്തീ സംരക്ഷണം അന്യമതസ്ഥരുടെ ജോലിയല്ലല്ലോ .. അതു കൊണ്ട് തെറ്റുകാർ ഞാനടങ്ങുന്ന ഹിന്ദു സമൂഹം തന്നെയാണ്. ഹിന്ദുവിൻ്റെ അറിവില്ലായ്മയാണ് എവിടെയും മുതലെടുക്കപ്പെടുന്നത് എന്ന ബോധ്യമാണാവശ്യം.

ഇപ്പഴും ശിവലിംഗ വിഷയത്തിലെ വിവാദങ്ങളോർമ്മിപ്പിക്കുന്നതും അതെ അജ്ഞത തന്നെയാണ്. ലിംഗമെന്നാൽ അക്ഷരാർത്ഥത്തിൽ അടയാളമാണ്. പരബ്രഹ്മ പ്രതീകമാണ് ശിവലിംഗം. ശിവപുരണപ്രകാരം സകല ദേവതാ രൂപങ്ങളിലും ശിവൻ മാത്രമേ നിഷ്കലനായി ആരാധിക്കപ്പെടുന്നുള്ളു. നിഷ്കലനെന്നാൽ രൂപമില്ലാത്ത, നാമമില്ലാത്ത, എന്നൊക്കെയാണർത്ഥം. ലിംഗത്തിനൊരു വ്യവസ്ഥാപിത രൂപമില്ല. സിലിൻഡ്രിക്കൽ അല്ല , ത്രികോണമല്ല , അത് ഒരു രൂപത്തിൻ്റെയും ചട്ടക്കൂടിലൊതുങ്ങുന്നതല്ല. നിഷ്കലാരാധനയിലാണ് ലിംഗാരാധന വിഷയമാകുന്നത്. കൂടുതൽ ക്ഷേത്രങ്ങളിലും ശിവന് നിഷ്കലരൂപമാണ്.. സകലാരാധനയിൽ ശിവനെ രൂപത്തോടു കൂടിയും ആരാധിക്കാറുണ്ട്.. ചിദംബരത്തിൽ പരമശിവന് സകലാരാധനയാണ്.

പ്രപഞ്ചം എന്തിൽ നിന്നുത്ഭവിച്ച് എന്തിലേക്ക് ലയിക്കുന്നുവോ അതിൻ്റെ, ആ ബ്രഹ്മത്തിൻ്റെ , പ്രത്യക്ഷ രൂപമാണ് ലിംഗം. അല്ലാതെ അവർ പറയുന്ന തരം ഇച്ചീച്ചി അല്ല … തന്ത്രാരാധന മുമ്പോട്ടു വെയ്ക്കുന്ന ആദിയുമന്ത്യവുമില്ലാത്ത , അപരിമേയമായ , ചൈതന്യ സ്വരൂപത്തെ , ശിവത്തെ , നാമ രൂപ രഹിതമായ , വിശ്വസൃഷ്ടിക്ക് ഹേതുഭൂതമായ ആ ഊർജ്ജ സ്രോതസ്സിനെ , പരിപൂർണ്ണ ബോധപ്രതീകത്തെ , ആരാധിക്കാനായി രൂപരഹിതമായ ഒരു രൂപത്തെ നൽകിയതിനെ , ചിലർക്ക് പുരുഷ ലൈംഗികാവയവമായി മാത്രം തോന്നുന്നെങ്കിൽ അത് അവരുടെ ചിന്തകളിൽ പുളയ്ക്കുന്ന ലൈംഗീകാതിപ്രസരം കൊണ്ടോ ബൗദ്ധിക ശേഷിയില്ലായ്മ കൊണ്ടൊ ആവാം .. അതൊന്നും ഒരിക്കലും നമ്മുടെ വിഷയമാകുന്നേയില്ല. ആകരുത് !

നമുക്ക് വിഷയമാകേണ്ടത് പുരുഷലിംഗത്തെ ആരാധിക്കുന്ന ജനതയെന്ന പരിഹാസം കേൾക്കുമ്പോൾ നമ്മുടെയുളളിലെങ്ങോ ഉണ്ടാകുന്ന ആ ചൂളലാണ്. ഒരുവനിൽ ജീവൻ്റെ വിത്തിടുന്ന ജനനേന്ദ്രിയത്തെയും ശിവലിംഗം ഓർമ്മിപ്പിക്കുന്നുണ്ടെങ്കിൽ , അതോർത്ത് നാം എന്തിനാണ് ഇങ്ങനെ അസ്വസ്ഥരാകുന്നത്? ജഗദ് പിതാവ് ആ ഒരു രൂപത്തിലും നമ്മുടെ മുമ്പിൽ അവതരിക്കുന്നുണ്ടെങ്കിൽ അതിലെന്തിനാണ് ഈ അപകർഷതാബോധം ? പുരുഷലിംഗത്തെ ആരാധിക്കുന്ന ജനതയെന്ന വിശേഷണത്തിൽ നമ്മുടെ തലകുനിഞ്ഞു പോകുന്നതെന്തിനാണ്?

നമുക്കാർക്കും ലൈംഗിക സുഖത്തിനായി , സ്വർഗം വാഗ്ദാനം ചെയ്യുന്ന ഒരു സർവ്വശക്ത സങ്കല്പമില്ലല്ലോ … നമ്മുടെയീശ്വരൻ പുണ്യപാപങ്ങൾ വിചാരണക്കെടുത്ത് വറചട്ടിയിലിട്ട് മനുഷ്യരെ പൊരിച്ചെടുക്കുന്ന പാചകക്കാരനോ ആവശ്യക്കാർക്ക് സുന്ദരിമാരെ വിതരണം ചെയ്യുന്ന ആളോ അല്ലല്ലോ ? നേർരേഖയിലെ ഒരു വിശ്വാസ സഞ്ചാരം നമ്മുടെ ധർമ്മമനുശാസിക്കുന്നില്ലല്ലോ ? പിന്നെന്തിനാണീ അപകർഷത ?

പുല്ലിലും ബ്രഹ്മാവിലും ഒരെ ഈശ്വര സാന്നിധ്യമുണ്ടെന്ന് വാഴ്ത്തുന്ന സംസ്കൃതിയല്ലേ നമുക്ക് ? ബ്രഹ്മചാരിയായ അയ്യപ്പസ്വാമിയെയും ഹനുമാൻ സ്വാമിയെയും മുതൽ ഏക പത്നീ വ്രതസ്ഥനായ ശ്രീരാമസ്വാമിയെയും കൂട്ടി , പതിനാറായിരത്തെട്ടു കെട്ടിയ ശ്രീ കൃഷ്ണനെയും ആരാധിക്കാൻ സ്വാതന്ത്രമുള്ള സംസ്കൃതിയല്ലേ നമുക്കുള്ളത് ? ലിംഗത്തിനൊപ്പം സ്ത്രീശക്തി പ്രതീകമായ , സൃഷ്ടി പ്രക്രിയയിൽ തുല്യ പങ്കാളിത്തമേൽക്കുന്ന വിശ്വയോനിയേക്കൂടി മാതൃ രൂപത്തിലാരാധിക്കാൻ സ്വാതന്ത്രമുള്ള ഒരു ധന്യസംസ്കൃതിയിൽ പിറന്ന നമ്മൾ അതങ്ങനെയല്ല ഇങ്ങനെയാണ് തരത്തിലുള്ള ന്യായവാദങ്ങൾ നിരത്തി ആരെയാണീ ബോധിപ്പിക്കുന്നത്?

അവരെയോ? അവർക്കെങ്ങനെയാണീ വൈവിധ്യത്തെ അറിയാനാകുന്നത്? ലോകത്ത് മറ്റൊരു വിശ്വാസ പ്രമാണങ്ങളിലുമില്ലാത്ത വിധം ചോദ്യങ്ങൾ ചോദിച്ച് പടർന്നു പന്തലിച്ച, ബൗദ്ധികത്തികവിൽ മാത്രം വളർന്ന ഈ ധന്യസംസ്കൃതി നമുക്ക് നൽകുന്ന സ്വാതന്ത്രത്തെ സ്വപ്നത്തിൽ പോലും സങ്കല്പിക്കാനാകാത്ത ചിന്താശൂന്യരാണവർ. ഈശ്വരനെ കളളും പെണ്ണും സപ്ലൈ ചെയ്യുന്ന ഒരാളായ് മനസ്സിലാക്കുന്ന ബൗദ്ധിക നിലവാരത്തിൽ ഉറച്ച് പോയവരാണ് . അവർ സഹതാപാർഹർ മാത്രമാണ് എന്ന സത്യം തിരിച്ചറിയേണ്ടത് നമ്മളാണ്.

ഹൈന്ദവ ബിംബങ്ങളെ വൈകൃതവൽക്കരിക്കുകയെന്നത് അവരുടെ ജോലിയാണ് , വിശ്വാസമാണ് . അവരുടെ ബൗദ്ധിക നിലവാരമനുസരിച്ച് അവരത് ചെയ്യും. അത് കേൾക്കുമ്പോൾ തോന്നുന്ന അപകർഷതയല്ല നമ്മുടെ വഴിയാകേണ്ടത് … ഒരുവനിൽ ജീവാധാരമായ വിത്തിടുന്ന ജനനേന്ദ്രിയങ്ങളെക്കൂടി ലിംഗവും യോനിയും ഓർമ്മിപ്പിക്കുന്നുണ്ടെങ്കിൽ അതൊരു അപമാനമല്ല , അഭിമാനമാണെന്ന് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചു .. ആർഷമെന്നക്ഷരം തെറ്റാതെ എഴുതാനറിയാത്ത , ഉച്ഛരിക്കാനറിയാത്ത പടുജന്മങ്ങളുടെ വിടുവായത്തരത്തിൽ ഒലിച്ചു പോകുന്നവയാകരുത് നമ്മുടെ ഈശ്വര സങ്കല്പങ്ങളൊന്നും.
ഓർക്കുക .. പരിഹസിക്കുമ്പോൾ നമ്മിലുണരുന്ന അപകർഷതാ ബോധമാണവരുടെയാഹാരം .. ! ഇനിയും നാം അവരുടെ ആഹാരമാകുന്നതെന്തിനാണ് ? പുരുഷലിംഗാരാധകർ എന്ന പരിഹാസത്തിന് ബദലായി ഉറച്ച ശബ്ദത്തിൽ അതെ അങ്ങനെത്തന്നെയെന്ന മറുപടി നൽകാൻ ഇനിയും നാം മടിക്കുന്നതെന്തിനാണ് ? ആ ചെറിയ മറുപടിയിൽ അവരുടെ ശബ്ദമിടറുന്നതും ആത്മവിശ്വാസമില്ലാതാകുന്നതും നമുക്ക് കാണാം .. ഉറപ്പ് !

ഓം മഹാലിംഗായ നമഃ
ഓം ലിംഗാധ്യക്ഷായ നമഃ

സർവ്വം കൃഷ്ണാർപ്പണം

ജ്ഞാനവാപി അറിവിന് കടപ്പാട് : Project shivoham

shortlink

Related Articles

Post Your Comments


Back to top button