റിയാദ്: മറ്റുള്ളവർക്ക് കീഴിൽ ജോലി ചെയ്യാൻ തൊഴിലാളികളെ അനുവദിക്കുന്ന തൊഴിലുടമയ്ക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരക്കാർക്ക് 100,000 റിയാൽ വരെ പിഴയും 6 മാസം വരെ തടവും ശിക്ഷയായി ലഭിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. അഞ്ച് വർഷം വരെ റിക്രൂട്ട്മെന്റിന് നിരോധനവും ഏർപ്പെടുത്തും. ജനറൽ സെക്യൂരിറ്റിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
താമസം, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ തുടങ്ങിയവ ലംഘിക്കുന്നവരെക്കുറിച്ച് വിവരം നൽകാനുള്ള നമ്പറും അധികൃതർ പങ്കുവെച്ചു. മക്ക, റിയാദ് മേഖലകളിൽ 911 എന്ന നമ്പറിലും രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും 999 എന്ന നമ്പറിലുമാണ് ബന്ധപ്പെടേണ്ടത്.
Post Your Comments