തിരുവനന്തപുരം: സംസ്ഥാനം അടുത്തയാഴ്ച 1000 കോടി രൂപ കടമെടുക്കും. സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകുന്നത് ഈ വായ്പ്പയും ചേർത്തായിരിക്കും.
ഈ സാമ്പത്തിക വർഷം ആദ്യമായാണ് കേന്ദ്രം അനുവദിച്ച കടമെടുക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ വായ്പ്പ കൂടി സംസ്ഥാന സർക്കാരിന്റെ കടത്തിൽ കൂട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം കടമെടുപ്പ് തടഞ്ഞിരുന്നു. ഇക്കാര്യത്തിൽ തീരുമാനമാകുന്നതുവരെ, സംസ്ഥാനത്തിന്റെ അഭ്യർഥന മാനിച്ച് 5000 കോടി തത്കാലം എടുക്കാൻ അനുവദിച്ചിട്ടുണ്ട്. അതിൽ നിന്നാണ് ഇപ്പോൾ ആയിരം കോടി എടുക്കുന്നത്. എന്നാൽ, കടമെടുക്കാൻ ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തോട് കേന്ദ്രം ഇതുവരെ അനുകൂലനിലപാട് എടുത്തിട്ടില്ല.
Post Your Comments