ThiruvananthapuramNattuvarthaLatest NewsKeralaNews

പൊതുജനങ്ങളും ബി.ജെ.പിയും ആത്മാർത്ഥമായി പിന്തുണയ്ക്കുന്നുണ്ട്: പി.സി. ജോർജ്

തിരുവനന്തപുരം: പൊതുജനത്തിൻ്റെ പിന്തുണ തനിയ്ക്കുണ്ടെന്നും ബി.ജെ.പി ആത്മാർത്ഥമായി പിന്തുണയ്ക്കുന്നുണ്ടെന്നും വ്യക്തമാക്കി, വിദ്വേഷ പരാമർശത്തിൻ്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന മുൻ എം.എൽ.എ പി.സി. ജോർജ്. മത വിദ്വേഷ പ്രസംഗക്കേസിൽ ജാമ്യം റദ്ദായതോടെ, അറസ്റ്റിലായ പിസി ജോർജിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തുടർന്ന്, പിസി ജോർജിനെ പൂജപ്പുര ജയിലിലേക്ക് കൊണ്ടുപോയി.

അതേസമയം, പി.സി. ജോര്‍ജിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. ജാമ്യം ലഭിച്ചാൽ എല്ലാം തുറന്നുപറയുമെന്ന് അദ്ദേഹം പറഞ്ഞു. കേസ് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും പി.സി. ജോര്‍ജ് വ്യക്തമാക്കി. ‘ക്രൂരതയാണ് എന്നോട് കാണിക്കുന്നത്. ജാമ്യം ലഭിച്ചാൽ പല കാര്യങ്ങളും പറയാനുണ്ട്. വിലക്കുള്ളതിനാൽ ഇപ്പോൾ ഒന്നും പറയുന്നില്ല. പൊലീസ് ചെയ്യുന്നതൊക്കെ കാണുമ്പോൾ എനിക്ക് തമാശയായിട്ടാണ് തോന്നുന്നത്,’ പിസി ജോർജ് പറഞ്ഞു.

പി.സി.ജോര്‍ജ് നടത്തിയത് വര്‍ഗീയ വിഷം ചീറ്റുന്ന പരാമര്‍ശം: മുഖ്യമന്ത്രി പിണറായി വിജയന്‍

വിവരങ്ങള്‍ ശേഖരിക്കാന്‍ സമയം വേണമെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെ തുടർന്നാണ്, പി.സി. ജോര്‍ജിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിവെച്ചത്. തിരുവനന്തപുരത്തെ കേസുമായി ബന്ധപ്പെട്ട ഹര്‍ജിയാണ് മാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button