Latest NewsKerala

പിസി ജോർജ്ജിന് ജാമ്യം: കർശന ഉപാധികൾ വച്ച് കോടതി

തിരുവനന്തപുരം: വിദ്വേഷപ്രസംഗ കേസിൽ ജയിലിൽ കഴിയുന്ന പിസി ജോർജ്ജിന് ജാമ്യം ലഭിച്ചു. കർശന ഉപാധികളോടെയാണ് കോടതി പിസിയ്ക്ക് ജാമ്യം അനുവദിച്ചത്.

ജാമ്യം ലഭിക്കാനായി ഏത് വ്യവസ്ഥകളും അംഗീകരിക്കാൻ തയ്യാറാണെന്ന് പിസി ജോർജ്ജ് കോടതിയെ അറിയിച്ചിരുന്നു. പോലീസ് നടത്തുന്ന അന്വേഷണവുമായി സഹകരിക്കണം, പോലീസ് എപ്പോഴാവശ്യപ്പെട്ടാലും ഹാജരാകണമെന്നതടക്കം നിരവധി ഉപാധികളാണ് ഹൈക്കോടതി മുന്നോട്ടു വെച്ചത്.

മതസ്പർദ്ധ വളർത്തുന്ന ഇത്തരം കേസുകൾ സമൂഹത്തിന് ആപത്താണെന്നും, മുൻകൂർ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ എടുത്ത നിലപാട്. കുറ്റകൃത്യം ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് പോലീസിന്റെ ഭാഗത്തു നിന്നും ഡിജിപിയും കോടതിയെ അറിയിച്ചിരുന്നു.

തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനത്തിൽ നടത്തിയ പ്രസംഗമാണ് പിസി ജോർജ്ജിന് വിനയായത്. പ്രസംഗത്തിന്റെ വീഡിയോ പ്രചരിച്ചതോടെ, സർക്കാർ പിസി ജോർജ്ജിനെതിരെ മതസ്പർദ്ധ വളർത്തുന്ന വിദ്വേഷ പ്രസംഗത്തിന് കേസെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button