ചോറ്റാനിക്കര: 10 മാസം പ്രായമായ കുഞ്ഞിനെ ഉപദ്രവിച്ച കേസില്‍ കുഞ്ഞിനെ പരിചരിക്കാന്‍ എത്തിയ ആയ അറസ്റ്റില്‍. പിറവം നാമക്കുഴി തൈപ്പറമ്പിൽ സാലി മാത്യു(48) ആണ് അറസ്റ്റിലായത്. അന്ന് തന്നെ സാലി മാത്യുവിനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. കുട്ടിയുടെ ചെവിയില്‍ നിന്ന് ചോര വന്നിരുന്നു. പരിശോധനയില്‍ കര്‍ണ്ണപുടത്തിന് പരിക്കുണ്ടെന്ന് കണ്ടെത്തി.
21ാം തിയതിയായിരുന്നു സംഭവം. എരുമേലി സ്വദേശിയായ ഡോക്ടറുടെ കുട്ടിയെ പരിചരിക്കാനാണ് സാലി മാത്യുവിനെ നിര്‍ത്തിയത്. കുട്ടിയുടെ മുഖത്ത് ആയ അടിക്കുന്ന ദൃശ്യങ്ങള്‍ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞു. കുട്ടി ഉറങ്ങാത്തതിന്റെ ദേഷ്യത്തിലാണ് ആയ കുഞ്ഞിന്റെ മുഖത്തടിച്ചത്. പിന്നാലെ കുടുംബം ചോറ്റാനിക്കര പൊലീസില്‍ പരാതി നല്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
Post Your Comments