കൊച്ചി: “2016 വരെ എനിക്ക് ദുരിതകാലമായിരുന്നു.. പൊട്ടിപ്പൊളിഞ്ഞ ജീവിതവുമായി ആത്മഹത്യയുടെ തീരത്തു നിന്ന തന്നെ സ്വപ്നതുല്യമായ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് ചോറ്റാനിക്കര അമ്മയാണ്”, ബംഗളൂരു സ്വദേശിയായ ഗണശ്രാവണ്‍ പറഞ്ഞു. ചോറ്റാനിക്കരയിലെ ക്ഷേത്രനഗരം പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ 500 കോടി രൂപ സമര്‍പ്പിക്കാന്‍ സ്വര്‍ണ വ്യാപാരിയായ ഗണശ്രാവണ്‍ തീരുമാനിച്ചത് അതുകൊണ്ടാണ്.
Read Also : കേരളീയ ക്ഷേത്രങ്ങളും ആചാരങ്ങളും
“സാമ്പത്തിക തകര്‍ച്ചയിലും ജീവിത പ്രതിസന്ധികളിലും വലഞ്ഞ് നിൽക്കുമ്പോഴാണ് ചോറ്റാനിക്കര അമ്മയില്‍ അഭയം തേടിയത്. ഏതാനും വര്‍ഷം കൊണ്ട് ബിസിനസ് വാനോളം ഉയര്‍ന്നു. പാവപ്പെട്ട പൂജാരി കുടുംബത്തില്‍ ജനിച്ചയാളാണ് ഞാന്‍. സംഗീതപ്രേമം കാരണം മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് ഡിപ്ളോമ പൂര്‍ത്തിയാക്കാനായില്ല.1995 മുതല്‍ 2016 വരെ സംഗീതമായിരുന്നു ജീവിതം. അതിനുശേഷമാണ് സ്വര്‍ണത്തിലേക്കും വിദേശ വ്യാപാരത്തിലേക്കും കടന്നത്. തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ക്കിടെ ഒരു ഗുരുവാണ് ചോറ്റാനിക്കരയില്‍ പോകാന്‍ പറഞ്ഞത്. അന്നു മുതല്‍ എല്ലാ പൗര്‍ണമിക്കും അമാവാസിക്കും മുടങ്ങാതെ ദര്‍ശനത്തിനെത്തുന്നുണ്ട്” – 46കാരനായ ഗണശ്രാവണ്‍ പറഞ്ഞു.
ബംഗളൂരുവിലെ സ്വാമിജി ഗ്രൂപ്പ് ഒഫ് കമ്ബനീസ് മാനേജിംഗ് ഡയറക്ടറാണ് ഗണശ്രാവണ്‍. ഇന്ത്യയിലെ പ്രമുഖ സ്വര്‍ണ, വജ്ര കയറ്റുമതി സ്ഥാപനമാണിത്. ക്ഷേത്രപദ്ധതി എത്രയും വേഗം തുടങ്ങണമെന്നാണ് ആഗ്രഹം.
” എല്ലാ ഐശ്യര്യങ്ങള്‍ക്കും കാരണം ചോറ്റാനിക്കര അമ്മയാണ്. ലോകമെമ്ബാടുംനിന്ന് ഇവിടേക്ക് ഭക്തര്‍ എത്തിച്ചേരും. അതിനുള്ള സൗകര്യം ഒരുക്കലാണ് ലക്ഷ്യം. ഒരു വര്‍ഷമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ ദേവസ്വം അധികൃതരുമായി ചര്‍ച്ച നടത്തുന്നു. ചില സ്വാര്‍ത്ഥ താത്പര്യക്കാര്‍ തടസങ്ങള്‍ സൃഷ്ടിച്ചു. ഹൈക്കോടതി അനുമതി കിട്ടിയാലുടന്‍ പണികള്‍ ആരംഭിക്കും”,ഗണ ശ്രാവൺ കൂട്ടിച്ചേർത്തു.
Post Your Comments