എറണാകുളം: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴൽ ഇന്ന്. കൊവിഡ് പ്രതിസന്ധിക്ക് ശേഷമായതിനാൽ ഇത്തവണ തിരക്കു വർധിക്കുമെന്നാണു കണക്കുകൂട്ടൽ.
ഒന്നര ലക്ഷത്തോളം ഭക്തർ ദർശനത്തിനെത്തുമെന്ന പ്രതീക്ഷയിൽ വിപുലമായ സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളുമാണ് ചോറ്റാനിക്കര ക്ഷേത്രത്തിൽ ഒരുക്കിയത്. രാവിലെ 5.30ന് ഓണക്കുറ്റിച്ചിറയിൽ ആറാട്ടും ഇറക്കിപ്പൂജയും നടക്കുന്നതോടെ മകം ചടങ്ങുകൾക്കു തുടക്കമായി.
പൊതുജനങ്ങൾക്ക് സൗകര്യപ്രദമായി ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രധാന റോഡിലും വടക്കേ പൂരപ്പറമ്പിലുമാണ് പന്തൽ.
Post Your Comments