ആലപ്പുഴ: ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ പത്ത് വയസുകാരന്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ചത് വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പൊലീസ്.
മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പ്രത്യേക പരിശീലനം ലഭിച്ചെന്നും മതവികാരം ആളിക്കത്തിക്കാന്‍ പ്രതികള്‍ ലക്ഷ്യമിട്ടെന്നുമാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉള്ളത്. കേസില്‍ അറസ്റ്റിലായ അന്‍സാറാണ് കുട്ടിയെ തോളിലിരുത്തി മുദ്രാവാക്യം വിളിപ്പിച്ചത്. ഇയാള്‍ക്ക് എതിരെ പൊലീസ് തയ്യാറാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഗുരുതരമായ ആരോപണങ്ങളുള്ളത്.
Read Also:ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികളെ ക്ലാസ് മുറികളില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധം
കുട്ടി വിളിച്ച മുദ്രാവാക്യത്തില്‍ പ്രകോപനപരമായ രീതിയിലുള്ള വാക്കുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മുസ്ലിം മതവികാരം ഇളക്കിവിട്ട് കലാപ ആഹ്വനമാണ് ഇതെന്നാണ് പൊലീസ് നിഗമനം. ഇതരമത വിഭാഗങ്ങള്‍ക്കിടയില്‍ ആശങ്കയും ഭയവും ജനിപ്പിക്കുന്നതാണ് മുദ്രാവാക്യം. കുട്ടിക്ക് ഇതിന് പരിശീലനം നല്‍കിയ മുഴുവന്‍ ആളുകളേയും കണ്ടെത്തേണ്ടതുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, മുദ്രാവാക്യം വിളിച്ച കുട്ടി കൊച്ചി പള്ളുരുത്തി സ്വദേശിയാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ, കുട്ടിയുടെ തറവാട്ടു വീട്ടില്‍ പൊലീസ് പരിശോധന നടത്തി. ആലപ്പുഴയിലെ പൊലീസ് സംഘമാണ് വ്യാഴാഴ്ച ഉച്ചയോടെ പരിശോധനക്കെത്തിയത്. തറവാട്ടു വീടീനോട് ചേര്‍ന്നുള്ള വാടക വീട്ടിലാണ് കുട്ടിയും കുടുംബവും താമസിച്ചിരുന്നത്. എന്നാല്‍, ഈ വീട് അടച്ചിട്ട നിലയിലാണ്. കൂടുതല്‍ കാര്യങ്ങള്‍ അറിയില്ലെന്നും രണ്ടാഴ്ചയായി മകനേയും പേരക്കുട്ടിയേയും കണ്ടിട്ടില്ലെന്നും കുട്ടിയുടെ ഉമ്മൂമ പൊലീസിനോട് പറഞ്ഞു.
നാല് ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പൊലീസ് കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്. കുട്ടിയെ തിരിച്ചറിഞ്ഞിട്ടും വിവരങ്ങള്‍ പൊലീസ് രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ടിന്റെ പ്രാദേശിക നേതാവ് കൂടിയാണ് ഈ ബാലന്‍.
ശനിയാഴ്ച നടന്ന റാലിയില്‍ ആണ്, കുട്ടി വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ മുദ്രാവാക്യം മുഴക്കിയത്. മരണാനന്തര ക്രിയകള്‍ക്കായി ഹിന്ദുക്കളോട് അവിലും മലരും, ക്രിസ്ത്യാനികളോട് കുന്തിരിക്കവും വാങ്ങിവയ്ക്കാനായിരുന്നു ഭീഷണി. ഇത് റാലിയില്‍ പങ്കെടുത്ത മറ്റുള്ളവര്‍ ഏറ്റുചൊല്ലുകയായിരുന്നു.
Post Your Comments