തിരുവനന്തപുരം: രണ്ട് ദിവസത്തിനുള്ളില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും കാലവര്‍ഷം വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട് ഉള്ളത്. തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, തെക്ക് കിഴക്കന്‍ അറബിക്കടലിന്റെ കൂടുതല്‍ മേഖലകള്‍, മാലിദ്വീപ് കോമറിന്‍ മേഖല, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നീ പ്രദേശങ്ങളിലേയ്ക്ക് കാലവര്‍ഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read Also: പി.സി ജോർജിന്റെ മകൻ ഷോൺ ജോർജിനെതിരെ കേസെടുക്കണമെന്ന് പോപ്പുലർ ഫ്രണ്ട്
അടുത്ത 48 മണിക്കൂറിനുള്ളില്‍ തെക്കന്‍ അറബിക്കടല്‍, മാലിദ്വീപ്, അതിന് സമീപത്തുള്ള ലക്ഷദ്വീപ് മേഖല എന്നിവിടങ്ങളില്‍ കാലവര്‍ഷം എത്തിച്ചേരാനാണ് സാധ്യത. കാലവര്‍ഷത്തിന്റെ കേരളത്തിലേക്കുള്ള വരവ് നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.
അടുത്ത അഞ്ച് ദിവസം, സംസ്ഥാന വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Post Your Comments