മാന്നാർ: ജോലി കഴിഞ്ഞ് മടങ്ങവേ വീടിന് സമീപം മരംകയറ്റ തൊഴിലാളി കാറിടിച്ച് മരിച്ചു. ബുധനൂർ എണ്ണയ്ക്കാട് ലക്ഷംവീട് കോളനിയിൽ സുനിൽ ഭവനത്തിൽ ഓമനക്കുട്ടൻ (65) ആണ് മരിച്ചത്.
Read Also : സംഘികൾ വർഗ്ഗീയ ധ്രുവീകരണത്തിനു ശ്രമിക്കുന്നു, പല്ലും നഖവും ഉപയോഗിച്ച് പ്രതിരോധിക്കണം: ശ്രീജിത്ത് പെരുമ
ഇന്നലെ രാവിലെ പതിനൊന്നിന് ജോലി കഴിഞ്ഞ് തിരികെ വരുമ്പോൾ വീടിനു സമീപത്ത് വെച്ചായിരുന്നു അപകടം. ഉടൻ അതേ വാഹനത്തിൽ തന്നെ പരുമലയിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: രമണി. മക്കൾ: സുനിത, പരേതനായ സുനിൽ. മരുമകൻ രാജേഷ്.
Post Your Comments