തിരുവനന്തപുരം: സംഘപരിവാർ തീവ്രവാദികൾ നാട്ടിൽ വർഗ്ഗീയ ധ്രുവീകരണത്തിനു ശ്രമിക്കുന്നതിനെ പല്ലും നഖവും ഉപയോഗിച്ച് പ്രതിരോധിക്കേണ്ടിയിരിക്കുന്നുവെന്ന് അഡ്വ. ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റ്. കെഎസ്ആർടിസിയിലെ ഡ്രൈവർ യൂണിഫോം ധരിക്കാതെ താലിബാൻ വേഷം ധരിച്ചുവെന്ന വ്യാജ പ്രചരണത്തിനെതിരെയാണ് ശ്രീജിത്ത് പെരുമനയുടെ പ്രതികരണം.
Also Read:ഐപിഎല്ലിൽ ലഖ്‌നൗവിനെ തകർത്ത് ബാംഗ്ലൂര്‍ രണ്ടാം ക്വാളിഫയറില്‍
‘കേരള പൊലീസിലെ മുസ്ലിങ്ങൾക്ക് താടി നീട്ടി വളർത്താൻ ആഭ്യന്തരം അനുവാദം കൊടുത്തിരിക്കുന്നു, ഇതാ താലിബാനിസം കേരളത്തിലും എന്ന രീതിയിൽ വർഗീയപരമായിരുന്നു വിദ്വേഷ പ്രചാരണം. എന്നാൽ, കെഎസ്ആർടിസി ഡ്രൈവർ ഡ്യൂട്ടി സമയത്ത് യൂണിഫോമായ ഇളം നീല ഷർട്ടും കടുംനീല പാന്റുമാണ് ധരിച്ചിരുന്നത്. അതോടൊപ്പം അയാൾ തൊപ്പിയും ധരിച്ചിട്ടുണ്ട് മടിയിൽ ഒരു തോർത്തും ഉണ്ട്. ഇക്കാര്യങ്ങൾ പ്രചരിപ്പിച്ചാണ് സംഘപരിവാർ ടീം കെഎസ്ആർടിസിയിൽ മതപരമായ വേഷം എന്ന വിദ്വേഷ പ്രചരണം നടത്തിയത്’, ശ്രീജിത്ത് പെരുമന വിമർശിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
സംഘപരിവാർ തീവ്രവാദികൾ നാട്ടിൽ വർഗ്ഗീയ ധ്രുവീകരണത്തിനു ശ്രമിക്കുന്നതിനെ പല്ലും നഖവും ഉപയോഗിച്ച് പ്രതിരോധിക്കേണ്ടിയിരിക്കുന്നു. കെഎസ്ആർടിസിയിലെ ഡ്രൈവർ യൂണിഫോം ധരിക്കാതെ താലിബാൻ വേഷം ധരിച്ചു ബസ് ഡ്രൈവ് ചെയ്യുന്നു എന്ന വർഗ്ഗീയ നരേറ്റീവ് സൃഷ്ട്ടിച്ച ഹിന്ദുത്വ തീവ്രവാദികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് സൈബർ പോലീസിൽ പരാതി നൽകി.
കേരള പൊലീസിലെ മുസ്ലിങ്ങൾക്ക് താടി നീട്ടി വളർത്താൻ ആഭ്യന്തരം അനുവാദം കൊടുത്തിരിക്കുന്നു, ഇതാ താലിബാനിസം കേരളത്തിലും എന്ന രീതിയിൽ വർഗീയപരമായിരുന്നു വിദ്വേഷ പ്രചാരണം. എന്നാൽ, കെഎസ്ആർടിസി ഡ്രൈവർ ഡ്യൂട്ടി സമയത്ത് യൂണിഫോമായ ഇളം നീല ഷർട്ടും കടുംനീല പാന്റുമാണ് ധരിച്ചിരുന്നത്. അതോടൊപ്പം അയാൾ തൊപ്പിയും ധരിച്ചിട്ടുണ്ട് മടിയിൽ ഒരു തോർത്തും ഉണ്ട് . ഇക്കാര്യങ്ങൾ പ്രചരിപ്പിച്ചാണ് സംഘപരിവാർ ടീം കെഎസ്ആർടിസിയിൽ മതപരമായ വേഷം എന്ന വിദ്വേഷ പ്രചരണം നടത്തിയത്.
മറ്റൊരു ചിത്രത്തിൽ താടി വെച്ച ഉദ്യോഗസ്ഥൻ കേരള പോലീസ് വകുപ്പിലെ അല്ല എന്നത് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കിയിരുന്നു. ആ ചിത്രം മൂവാറ്റുപുഴയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ അഷ്‌റഫിന്റേത് ആയിരുന്നു. അദ്ദേഹം ഹോട്ടലുകളിലെ പഴകിയ ഭക്ഷണം പിടിച്ചെടുത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിന്റെ ഫോട്ടോയാണ് വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചത് . താടി വെക്കുന്നതിനോ അനുവദനീയമായ മതാചാരങ്ങൾ പിന്തുടരുന്നതിനോ ഹെൽത്ത് വകുപ്പിൽ നിലവിൽ താടി മീശ നിയന്ത്രണങ്ങളില്ല.
അനുവദനീയമായ രീതിയിൽ യൂണിഫോം ധരിച്ച് കൃത്യനിഷ്ഠയോടെ ജോലി ചെയ്യുന്ന ജീവനക്കാരനെ തെറ്റിധാരണ പരത്തുന്ന രീതിയിൽ ചിത്രമെടുത്ത് ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുകയാണ് ഉണ്ടായത് എന്നും അന്വേഷണത്തിൽ വെളിവായിട്ടുണ്ട്.
ആദ്യ സംഭവത്തിൽ കെഎസ്ആർടിസി വിജിലൻസിന്റെ അന്വേഷണത്തിൽ ഡ്രൈവർ പി.എച്ച് അഷറഫ് കൃത്യമായി യൂണിഫോം തന്നെ ധരിച്ച് ജോലി ചെയ്തതായി കണ്ടെത്തി. ജോലി ചെയ്യവെ യൂണിഫോം പാന്റിന് മുകളിലായി അഴുക്ക് പറ്റാതിരിക്കുവാൻ മടിയിൽ വലിയ ഒരു തോർത്ത് വിരിച്ചിരുന്നത് പ്രത്യേക ആംഗിളിൽ ഫോട്ടോ എടുത്ത് തെറ്റിധാരണ ഉണ്ടാക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ് ചെയ്തത് എന്നും വ്യക്തമായിട്ടുണ്ട്.
Post Your Comments