ErnakulamNattuvarthaLatest NewsKeralaNews

കേരളത്തിൽ കലാപത്തിനുള്ള സാഹചര്യം ഒരുക്കിയത് പിണറായി: ധിക്കാരിയായ മുഖ്യമന്ത്രിയെ തൃക്കാക്കരയിലെ ജനങ്ങൾ പാഠം പഠിപ്പിക്കും

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും സി.പി. എമ്മിനും എതിരേ രൂക്ഷവിമർശനവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കേരളത്തിലെ മതനിരപേക്ഷത തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന, ഈ നൂറ്റാണ്ട് കണ്ട എറ്റവും വലിയ തമാശയാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ്-ബി.ജെ.പി ധാരണ എന്നുപറഞ്ഞ് പൊതുജനത്തെ വിഡ്ഢികൾ ആക്കാമെന്ന്, പിണറായിയും കോടിയേരിയും കരുതേണ്ടെന്നും വേണുഗോപാൽ വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിക്കാനായി തീവ്രവാദ പ്രസ്ഥാനങ്ങളെ താലോലിച്ച സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും പ്രവർത്തനത്തിന്റെ ഫലമാണ്, കേരളം ഇപ്പോൾ അനുഭവിക്കുന്നതെന്നും കേരളത്തിൽ വർഗ്ഗീയ വാദികളെ പ്രോത്സാഹിപ്പിച്ചത് സി.പി.എം ആണെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു. ആരൊക്കെ തമ്മിൽ ആണ് ധാരണയെന്ന് ലാവ്ലിൻ കേസിലടക്കം, ജനങ്ങൾക്ക് ബോധ്യപ്പെട്ടതാണെന്നും വികസനത്തെ കുറിച്ച് പറയുന്ന സിപിഎമ്മിന് കാണ്ടാമൃഗത്തെക്കാൾ വലിയ തൊലിക്കട്ടിയാണെന്നും വേണുഗോപാൽ പറഞ്ഞു.

വിവാഹം കഴിഞ്ഞു 14-ാം ദിവസം നവവധുവിനെ ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ പുതിയ വഴിത്തിരിവ്

‘ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കാൻ ഉള്ള പരിശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. വിദ്വേഷ പ്രസംഗത്തിന്റെയും മുദ്രാവാക്യത്തിന്റെയും അന്തരീക്ഷം ഒരുക്കി, കേരളത്തിൽ കലാപം ഉണ്ടാക്കാനുള്ള സാഹചര്യം ഒരുക്കിയത് പിണറായി വിജയനാണ്. ധിക്കാരിയായ മുഖ്യമന്ത്രിയെ തൃക്കാക്കരയിലെ ജനങ്ങൾ പാഠം പഠിപ്പിക്കും. യു.ഡി.എഫിന്റെ വികസന ശൈലി തൃക്കാക്കരയിൽ ചർച്ചയാകും. യു.ഡി.എഫിന്റേത് ജനപക്ഷത്ത് നിൽക്കുന്ന വികസനമാണ്. ഈ വ്യത്യാസമാണ് ചർച്ചയാകുന്നത്,’ കെ.സി. വേണുഗോപാൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button