ലക്നൗ: വിവാഹത്തിനായി ഹിന്ദു മതം സ്വീകരിച്ച മുസ്ലീം യുവതിയ്‌ക്ക് നേരെ വധഭീഷണി. ഉത്തർപ്രദേശിലെ റായ്ബറേലി സ്വദേശിനിയായ ലുബ്‌ന ഷഹ്‌സീനിനെയാണ്, കുടുംബവും മത നേതാക്കളും ചേർന്ന് ഭീഷണിപ്പെടുത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടും, പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് യുവതി വ്യക്തമാക്കുന്നു. തുടർന്ന്, സംരക്ഷണം ആവശ്യപ്പെട്ട് യുവതിയും ഭർത്താവും അലഹബാദ് ഹൈക്കോടതിയിൽ പരാതി നൽകി.
അയൽവാസിയായ ബോബി കശ്യപ് എന്ന യുവാവുമായി, യുവതി ദീർഘകാലമായി പ്രണയത്തിലായിരുന്നു. എന്നാൽ, ഇവരുടെ വിവാഹത്തെ കുടുംബങ്ങൾ എതിർത്തു. പിന്നീട്, ഇരുവരും സഹായത്തിനായി സമീപത്തെ ക്ഷേത്രത്തിലെ പൂജാരിയെ സമീപിച്ചു. തുടർന്ന് വിവാഹത്തിനായി യുവതി സ്വമേധയാ ഹിന്ദു മതം സ്വീകരിക്കുകയായിരുന്നു. മെയ് 20നാണ് യുവതി മതം മാറിയത്.
പത്ത് വയസുകാരന്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ചത് വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പൊലീസ്
പൂജാരി അഭ്യർത്ഥിച്ചതിനെ തുടർന്ന്, യുവാവിന്റെ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചു. തുടർന്ന്, ഇരുവരും വിവാഹിതരാകുകയായിരുന്നു. സംഭവം അറിഞ്ഞതോടെ യുവതിയുടെ വീട്ടുകാരും മത നേതാക്കളും ഭീഷണിയുമായി രംഗത്ത് വരികയായിരുന്നു. ഇതേത്തുടർന്ന്, യുവതി പോലീസിന് പരാതി നൽകിയിരുന്നുവെങ്കിലും, പ്രശ്‌നം പരിഹരിക്കുന്നതിന് പകരം പോലീസ് കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണെന്ന് യുവതി ആരോപിച്ചു.
Post Your Comments