ErnakulamLatest NewsKeralaNattuvarthaNews

‘അറസ്റ്റിലായ ആളുടെ മതം പറഞ്ഞ് വളരാൻ നോക്കുകയാണ് ബിജെപി’: രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി

കൊച്ചി: സംസ്ഥാനത്ത് വർഗ്ഗീയ ആക്രമണം നടത്താം എന്നാണ് സംഘപരിവാറിലെ ചിലർ വിചാരിക്കുന്നതെന്നും അതിന് ശ്രമിച്ചാൽ ശക്തമായ നടപടി ഉണ്ടാകുമെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. അറസ്റ്റിലായ ആളുടെ മതം പറഞ്ഞ് വളരാൻ നോക്കുകയാണ് ബി.ജെ.പിയെന്നും വർഗ്ഗീയ വിഷം ചീറ്റിയ ആൾക്കെതിരെ നടപടി സ്വീകരിച്ചപ്പോൾ, അതിൽ വർഗ്ഗീയത കലർത്താനാണ് ബിജെപിയുടെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘പി.സി. ജോർജിന്റെ അറസ്റ്റ് ഫസ്റ്റ് ഡോസാണ്. ആട്ടിൻ തോലിട്ട ചെന്നായ വരുന്നത് രക്തം കുടിക്കാനാണ്. ആട്ടിൻകൂട്ടത്തിന് അത് നന്നായി അറിയാം. ക്രിസ്ത്യാനികളെ സംരക്ഷിക്കാനാണ് പി.സി. ജോർജിനെ പിന്തുണക്കുന്നതെന്നാണ് ബി.ജെ.പിയുടെ വാദം. എന്നാൽ, രാജ്യത്ത് ക്രിസ്ത്യൻ ന്യൂനപക്ഷത്തിനെതിരെ നടന്ന സംഘപരിവാർ ആക്രമണങ്ങൾ മറക്കരുത്. വ​ർ​ഗ്ഗീ​യ​ത​യ്ക്ക് വ​ളം വ​യ്ക്കു​ന്ന​താ​ണ് പി.​സി. ജോ​ർ​ജി​ന്‍റെ നിലപാട്. അ​താ​ണ് ആ​ർ​.എ​സ്.എസും സം​ഘ​പ​രി​വാ​റും സം​ര​ക്ഷി​ക്കാ​ൻ കാ​ര​ണം,’ പിണറായി വിജയൻ പറഞ്ഞു.

വീട്ടിൽ ശംഖ് സൂക്ഷിക്കുന്നത് ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരും

ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രെ വ്യാ​പ​ക അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യും ക്രൈ​സ്ത​വ​രെ ചു​ട്ടു​കൊല്ലുകയും ചെ​യ്ത സംഘപരിവാർ ഇ​പ്പോ​ൾ, ക്രി​സ്ത്യാ​നി​ക​ളെ സം​ര​ക്ഷി​ക്കാ​നെ​ന്ന പേ​രി​ൽ വ​ർ​ഗ്ഗീ​യ വി​ഷം ചീ​റ്റി​യ ജോ​ർ​ജി​നെ സം​ര​ക്ഷി​ക്കു​ക​യാ​ണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button